തൃക്കണ്ണാട് ശ്രീ ത്രയംബകേശ്വര ക്ഷേത്ര ആറാട്ട് മഹോത്സവം


പാലക്കുന്ന്: തൃക്കണ്ണാട് ശ്രീ ത്രയംബകേശ്വര ക്ഷേത്ര ആറാട്ട് മഹോത്സവം ഫെബ്രുവരി 13 മുതല്‍ 30 വരെ നടക്കും.
നാളെ രാവിലെ 8 മണിക്ക് ഓലയും കുലയും കൊത്തല്‍. ഉത്സവത്തിന്റെ എല്ലാ ദിവസവും ഉഷ:പൂജ, ശീവേലി, 10 ന് ഭജന, 11.30 ന് നവകാഭിഷേകം, ഉച്ചക്ക് 12 ന് മഹാപൂജ, ശീവേലി, വൈകുന്നേരം 5.30 ന് തായമ്പക, 6.30 ന് ദീപാരാധന, 7 മുതല്‍ ഭജന, 7.30 ന് ശ്രീഭൂതബലി,അത്താഴപൂജ, ശീവേലി.
ഫെബ്രുവരി 13 ന് രാവിലെ 8 മണിക്ക് കീഴൂര്‍ ചന്ദ്രഗിരി ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നിന്ന് എഴുന്നള്ളത്ത്. 9 മണിക്ക് സദ്ഗ്രന്ഥ പാരായണം, 11 മണിക്ക് കൊടിയേറ്റം, 11.30 ന് ഭജന, ഉച്ചക്ക് 1 മണിക്ക് ഉച്ചപൂജ, തുടര്‍ന്ന് അന്നദാനം, പ്രായോജകര്‍ ആഘോഷകമ്മിറ്റി. 1 മണിക്ക് ആദ്ധ്യാത്മിക പ്രഭാഷണം.
14 ന് ഉച്ചയ്ക്ക് 12 മണിക്ക് ഉച്ചപൂജ, ശീവേലി.
15 ന് വൈകീട്ട് 5.30 ന് തായമ്പക, 6.30 ് ദീപാരാധന, 7 മണിക്ക്ഭജന, 7.30 ന് ശ്രീഭൂതബലി, തുടര്‍ന്ന് ഉത്സവം. 9 മണിക്ക് നടരാജ മണ്ഡപത്തില്‍ അഷ്ടാവധാനപൂജ, അത്താഴപൂജ, ശീവേലി.
16 അഷ്ടമി വിളക്ക് മഹോത്സവം
ഉച്ചക്ക് 12 മണിക്ക് ഉച്ചപൂജ, 12.30 മുതല്‍ അന്നദാനം, പ്രായോജകര്‍ തൃക്കണ്ണാട് ക്ഷേത്ര ആഘോഷ കമ്മിറ്റി യു.എ.ഇ, ഉച്ചയ്ക്ക് 3 മണിക്ക് അക്ഷരശ്ലോകം, രാത്രി 8 മണിക്ക് കോമഡി ഉത്സവ രാവ്. പ്രായോജകര്‍ തൃക്കണ്ണാട് ക്ഷേത്ര ആഘോഷകമ്മിറ്റി യു.എ.ഇ. തുടര്‍ന്ന് ശ്രീഭൂതബലി, ഉത്സവമേളം, അത്താഴപൂജ, ശീവേലി, തിടമ്പ് നൃത്തം.
17 ന് ഉച്ചയ്ക്ക് 12 മണിക്ക് ഉച്ചപൂജ.
18ന് പള്ളിവേട്ട ഉത്സവം. രാവിലെ 10 മണിക്ക് ഉച്ചപൂജ, 12.30 മുതല്‍ 3 മണിവരെ അന്നദാനം
പ്രായോജകര്‍ അമ്മ ടെക്‌സ്റ്റൈല്‍സ് പാലക്കുന്ന്, സന്ധ്യയ്ക്ക് 7 മണിക്ക് കോല്‍ക്കളി, 8 മണിക്ക് പള്ളിവേട്ട എഴുന്നള്ളത്ത്, 8.30 മുതല്‍ 9.30 വരെ ഭജന, രാത്രി 10 മണിക്ക് നാഗത്തറപൂജ, ദര്‍ശനബലി, അത്താഴപൂജ, ശീവേലി, പള്ളിക്കുറുപ്പ് (ശയനം).
19 ന് ആറാട്ട് മഹോത്സവം. രാവിലെ 8 മണിക്ക് പള്ളിയുണര്‍ത്തല്‍, തുടര്‍ന്ന് ഉഷ:പൂജ, ഉച്ചയ്ക്ക് 2.30 ന് ഓട്ടംതുള്ളല്‍, വൈകീട്ട് 4.30 ന് ആറാട്ട് എഴുന്നള്ളത്ത്, രാത്രി 8 ന് നാടകം യക്ഷനാരി, തുടര്‍ന്ന് തിടമ്പ് നൃത്തം, കൊടിയിറക്കം.20 ന് വൈകിട്ട് 4.30 ന് ചന്ദ്രഗിരി ശ്രീ ശാസ്താ ക്ഷേത്രത്തിലേക്കുള്ള തിരിച്ചെഴുന്നള്ളത്ത്. രാത്രി 9 മണിക്ക് തെയ്യംകൂടല്‍.
21 ന് മഹാശിവരാത്ര. മൂവാളം കുഴി ചാമുണ്‌ഡേശ്വരി തെയ്യം, വൈകുന്നേരം 6 മണിക്ക് പ്രദോഷപൂജ, രാത്രി 8 മണിക്ക് ഭജന, 9 മണിക്ക് നൃത്തനിശ, തുടര്‍ന്ന് തിടമ്പ് നൃത്തം.

Post a Comment

0 Comments