ഒടുവില്‍ വാഹനങ്ങളുടെ 'ശവപ്പറമ്പിന് ' മോചനം


കാഞ്ഞങ്ങാട്: ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷന് മുന്നിലെ വാഹനക്കൂമ്പാരങ്ങള്‍ ഒടുവില്‍ നീക്കം ചെയ്തു.
വിവിധ കേസുകളിലും അപകടത്തില്‍പ്പെട്ടതുമായ ചെറുതും വലുതുമായ നിരവധി വാഹനങ്ങളാണ് പോലീസ് സ്റ്റേഷന് മുന്നിലെ റോഡിന്റെ ഇരുവശങ്ങളിലും ഫയര്‍‌സ്റ്റേഷന്‍ പരിസരങ്ങളിലുമായി കൂട്ടിയിട്ടിരിക്കുന്നത്. നഗരത്തിലെ ഏറെ തിരക്കേറിയ ഈ റോഡരികില്‍ കൂട്ടിയിട്ട വാഹനങ്ങള്‍ ഗതാഗതക്കുരുക്കുണ്ടാക്കുകയും അപകടങ്ങള്‍ക്ക് അത് കാരണമാവുകയും ചെയ്തിരുന്നു. മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ പ്രധാനപരിപാടികള്‍ നടക്കുമ്പോള്‍ മറ്റ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയാതെ ഈ വാഹനങ്ങള്‍ തടസ്സമായിരുന്നു. സംസ്ഥാന സ്‌കൂള്‍ കലോത്സവം നടക്കുമ്പോള്‍ തന്നെ പോലീസ് സ്റ്റേഷന് മുന്നിലെ റോഡില്‍ കൂട്ടിയിട്ട വാഹനങ്ങള്‍ നീക്കം ചെയ്യണമെന്ന ആവശ്യം വന്നിരുന്നു. ഇപ്പോള്‍ ക്രെയിന്‍ ഉപയോഗിച്ച് റോഡില്‍ പ്രധാന തടസ്സങ്ങളായ വാഹനങ്ങള്‍ തൊട്ടടുത്ത മിനി സിവില്‍സ്റ്റേഷന്‍ വളപ്പിലേക്കാണ് മാറ്റിയിട്ടുള്ളത്. ഇതോടെ ഈ റോഡിലെ ഗതാഗതക്കുരുക്കിന് താല്‍ക്കാലിക പരിഹാരമായിരിക്കുകയാണ്.

Post a Comment

0 Comments