കുന്നുംകൈ മഖാം ഉറൂസ് സമാപിച്ചു


കുന്നുംകൈ: അഞ്ചു ദിവസം നീണ്ടു നിന്ന കുന്നുംകൈ മഖാം ഉറൂസ് സമാപി ച്ചു.
സമാപന സമ്മേളനം കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു.
കെ പി മൊയ്തീന്‍ കുഞ്ഞി മൗലവി അധ്യക്ഷനായി. സ്വാലിഹ് ഹുദവി തൂത പ്രഭാഷണം നടത്തി. മാണിയൂര്‍ അഹമ്മദ് മൗലവി കൂട്ടുപ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. അബ്ദുല്‍ അസീസ് മങ്കയം, ജാതിയില്‍ അസിനാര്‍,യൂനുസ് ഫൈസി കാക്കടവ്,ഉമര്‍ മൗലവി,എ ദുല്‍കിഫിലി, എ ജി നാസര്‍,ജാഫര്‍ സാദിഖ് മൗലവി, കെ വി സുകുമാരന്‍ എന്നിവര്‍ സംബന്ധിച്ചു.

Post a Comment

0 Comments