ലോക വിരവിമുക്തിദിനം ആചരിച്ചു


പെരിയ: ലോക വിരവിമുക്ത ദിനത്തിന്റെ ഉദ്ഘാടനം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്എം ഗൗരി നിര്‍വഹിച്ചു. പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാരദ എസ് നായര്‍ അധ്യ ക്ഷം വഹിച്ചു.
പെരിയ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു ടി , ഐ സി ഡി എസ് പ്രോഗ്രാം ഓഫീസര്‍ ഷഹീദ റഷീദ്, ജവഹര്‍ നവോദയ വൈസ് പ്രിന്‍സിപ്പാള്‍ കവിത റാണി രഞ്ജിത്ത്, ജില്ലാ മെഡിക്കല്‍ ഓഫീസ് ഡി പി എച്ച് എന്‍ ഇന്‍ ചാര്‍ജ് മണി എംപി തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ എ വി രാംദാസ് സ്വാഗതവും പെരിയ ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ രാജ്‌മോഹന്‍ ടി എ നന്ദിയും പറഞ്ഞു.
ജില്ലാ ആര്‍ സി എച്ച് ഓഫീസര്‍ ഡോക്ടര്‍ മുരളീധര ദിനാചരണ സന്ദേശം അറിയിച്ചു. ജില്ലയില്‍ ഒന്നു മുതല്‍ 19 വയസ്സ് വരെയുള്ള 319337 കുട്ടികള്‍ക്കാണ് സ്‌കൂളുകളും അങ്കണവാടികളും കേന്ദ്രീകരിച്ച് വിര ഗുളിക നല്‍കുന്നത്. വിര ബാധ മൂലം കുട്ടികള്‍ക്കിടയില്‍ ഉണ്ടാവുന്ന വിളര്‍ച്ച പോഷകക്കുറവ് വിശപ്പില്ലായ്മ തുടങ്ങി ആരോഗ്യപ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നതിനും അതുവഴി ശാരീരികവും മാനസികവുമായ ഉന്‍മേഷം വീണ്ടെടുക്കുക എന്നതാണ് ഇതിന്റെ പ്രധാന ഉദ്ദേശ്യം. ഇന്നേ ദിവസം വിരഗുളിക കഴിക്കാത്ത കുട്ടികള്‍ മാര്‍ച്ച് മൂന്നിന് നിര്‍ബന്ധമായും ആല്‍ബന്‍ഡസോള്‍ ഗുളിക കഴിക്കേണ്ടതാണ് എന്ന് ജില്ലാ മെഡിക്കല്‍ ഓഫീസ് അറിയിച്ചു.
ജില്ലാ ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ എസ് സയന, പെരിയ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ എല്‍ എച്ച് ഐ ഓമന, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മാരായ മുഹമ്മദ് കുട്ടി എംപി, ഭാസ്‌കരന്‍, ഡി ലത, എന്‍ എച്ച് എം എന്‍ഡോസള്‍ഫാന്‍ ജെ എച്ച് ഐ മാരായ ബാബുരാജ്, ജയരാജ്, കെ ജോസ,്അബ്ദുല്‍ ലത്തീഫ് കെ, അനു അരവിന്ദന്‍,ഷിബു.ടിനായര്‍തുടങ്ങിയവര്‍പങ്കെടുത്തു .

Post a Comment

0 Comments