ടവറില്‍നിന്ന് വീണ് മരിച്ചു


കാസര്‍കോട്: കെ.എസ്. ഇ.ബിയുടെ ടവര്‍ നിര്‍മ്മാണത്തിനിടെ ജീവനക്കാരന്‍ വീണ് മരിച്ചു.
വയനാട് സ്വദേശി ജോജോയാണ് (45) ടവറിന് മുകളില്‍ നിന്നും വീണ് മരിച്ചത്.
കെ.എസ്.ഇ.ബിയുടെ മിയാപദവ് മുതല്‍ ജിക്രപദവ് വരെയുള്ള ടവര്‍ നിര്‍മ്മാണത്തിനെത്തിയതായിരുന്നു ജോജോ. ഇന്ന് രാവിലെ ടവര്‍ നിര്‍മ്മാണത്തിനിടയില്‍ 20 മീറ്റര്‍ ഉയരത്തില്‍ നിന്നും ജോജോ താഴേക്ക് വീഴുകയായിരുന്നു. ഉടന്‍ മംഗല്‍പ്പാടി ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Post a Comment

0 Comments