വൈ.എം.സി.എ സന്ദേശയാത്രയ്ക്ക് നീലേശ്വരത്ത് നാളെ സ്വീകരണം


നീലേശ്വരം: ഫെബ്രുവരി 5 ന് തിരുവനന്തപുരത്തുനിന്നും വൈ.എം.സി.എ സംസ്ഥാന നേതാവ് അഡ്വ.സി.പി.മാത്യുവിന്റെ നേതൃത്വത്തില്‍ ആരംഭിച്ച നവോത്ഥാന സന്ദേശയാത്രയ്ക്ക് നാളെ നീലേശ്വരത്ത് സ്വീകരണം.
വൈ.എം.സി.എ കാസര്‍കോട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ രാവിലെ 8.30 ന് നീലേശ്വരം പേരോല്‍ വൈ.എം.സി.എ ഹാളില്‍ നടക്കുന്ന സ്വീകരണ സമ്മേളനം നീലേശ്വരം നഗരസഭാ അധ്യക്ഷന്‍ പ്രൊഫ.കെ.പി.ജയരാജന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ ചെയര്‍മാന്‍ മാനുവല്‍ കൈപ്പടക്കുന്നേല്‍ അധ്യക്ഷം വഹിക്കും.

Post a Comment

0 Comments