മലപ്പച്ചേരി: വിംഗ്സ് ഓഫ് കൈന്റ്സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ (നയാബസാര്‍ ഉപ്പള) കാരുണ്യ പ്രവര്‍ത്തനങ്ങള്‍ മലപ്പച്ചേരി ന്യൂ മലബാര്‍ പുനരധിവാസ കേന്ദ്രത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശാന്തമ്മ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.
മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രഭാകരന് അധ്യക്ഷത വഹിച്ചു. പ്ലാസ്റ്റിക്കിന്റെ പകരമായി സംഘടന തുണിസഞ്ചി നിര്‍മ്മിച്ച് നല്‍കുന്നതിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന് നല്കി നിര്‍വ്വഹിച്ചു.
ചട്ടഞ്ചാല്‍ ജുമാമസ്ജിദ് ഖത്തീബ് സമീര്‍ ഐത്തമി ഉദ്ഘാടനം നടത്തി. മടിക്കൈ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രമീള, വിനോദ് മലപ്പച്ചേരി, പാദൂര്‍ ഷെരീഫ്, ഭാസ്ക്കരന്‍, മുസ്തഫ, സുരേഷന്‍, മുഹമ്മദ് ചട്ടഞ്ചാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. മുഹമ്മദ് കയലാകൊള്ളി സ്വാഗതം പറഞ്ഞു.
0 Comments