പാചകവാതക വില കുത്തനെ കൂട്ടി


കാഞ്ഞങ്ങാട്: ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് വില കുത്തനെ വര്‍ധിപ്പിച്ചു. ഒറ്റയടിക്ക് 146 രൂപ 50 പൈസയാണ് വര്‍ധിപ്പിച്ചത്. 850 രൂപ 50 പൈസയാണ് പുതിയ വില. കാസര്‍കോട് ജില്ലയില്‍ 145.50 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടാവുക. നിലവില്‍ 722 രൂപ നല്‍കുന്നിടത്ത് ഇനിമുതല്‍ 868 രൂപയാണ് നല്‍കേണ്ടിവരിക.
ഫെബ്രുവരി 1 മുതല്‍ വില വര്‍ദ്ധിപ്പിക്കേണ്ടതായിരുന്നുവെങ്കിലും ഡല്‍ഹി തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയാണ് വര്‍ദ്ധനവ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്. എന്നാല്‍ ഡല്‍ഹി തിരഞ്ഞെടുപ്പ് ഫലം വരികയും ബി.ജെ.പിക്ക് കനത്ത തിരിച്ചടി നേരിടേണ്ടിവരികയും ചെയ്തതിന് പിന്നാലെയാണ് പാചകവാതകത്തിന്റെ വില കുത്തനെ വര്‍ധിപ്പിച്ചത്. സബ്‌സിഡി കിട്ടുന്ന ഉപഭോക്താക്കള്‍ക്ക് വില ബാങ്ക് അക്കൗണ്ടില്‍ തിരികെ ലഭിക്കുമെന്ന് എണ്ണ കമ്പനികള്‍ വിശദീകരിക്കുന്നത്. എന്നാല്‍ ഇത് തട്ടിപ്പാണെന്ന് പ്രതിപക്ഷപാര്‍ട്ടികള്‍ ആരോപിക്കുന്നു.
എല്ലാ ഒന്നാം തിയതിയും വിലയില്‍ മാറ്റം വരാറുണ്ടെങ്കിലും ഫെബ്രുവരി ഒന്നിന് മാറ്റമുണ്ടായിരുന്നില്ല. ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിനെ തുടര്‍ന്ന് എണ്ണ കമ്പനികള്‍ക്ക് മേലുള്ള സമ്മര്‍ദ്ദമാണ് വില വര്‍ധന നീട്ടിവെച്ചതെന്നാണ് സൂചന.
വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വില കഴിഞ്ഞ ആഴ്ച വര്‍ധിപ്പിച്ചിരുന്നു.

Post a Comment

0 Comments