ബാര്‍ ജീവനക്കാരന്‍ വണ്ടിതട്ടിമരിച്ചു


കാസര്‍കോട്: എറണാകുളത്തെ ജോലിസ്ഥലത്തേക്ക് പുറപ്പെട്ട ഗൃഹനാഥനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. വിദ്യാനഗറിലെ സതീഷ് കുമാര്‍ എന്ന തുളസി (54) യെയാണ് തായലങ്ങാടി ട്രെയില്‍വേ ട്രാക്കില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്.
എറണാകുളത്ത് ബാര്‍ ജീവനക്കാരനായ സതീഷ് കുമാര്‍ മൂന്ന് ദിവസം മുമ്പാണ് നാട്ടിലെത്തിയത്. പുലര്‍ച്ചെ രണ്ടു മണിയോടെ ജോലി സ്ഥലത്തേക്ക് തിരിച്ചു പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
പരേതനായ ബാലകൃഷ്ണന്‍ നായര്‍ രാജമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: സുജ, മക്കള്‍: ആദര്‍ശ്, അനുശ്രീ. സഹോദരങ്ങള്‍: അനില്‍കുമാര്‍, അജിത് കുമാര്‍.

Post a Comment

0 Comments