സംഗീത നാടക കളരി സംഘടിപ്പിച്ചു


വെള്ളിക്കോത്ത്: വെള്ളിക്കോത്ത് പി സ്മാരക ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ജനകീയ സംഗീത പ്രസ്ഥാനം 'സംഗീതിക 2020' ന്റെ ഭാഗമായി 'സംഗീത നാടക കളരി 2020' പരിപാടി സംഘടിപ്പിച്ചു.
പ്രശസ്ത നാടക നടന്‍ പി.പി.കുഞ്ഞികൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. സീനിയര്‍ അസിസ്റ്റന്റ് എന്‍.പി. പുഷ്പവല്ലി അധ്യക്ഷത വഹിച്ചു. സാഹിത്യത്തിലൂടെ ജീവിതം പകര്‍ന്നു നല്‍കിയ മഹാകവികളുടെ നാടാണ് വെള്ളിക്കോത്തെന്നും, വരും തലമുറ അവരുടെ കലാസപര്യകള്‍ ഏറ്റെടുത്ത് മുന്നോട്ട് പ്രയാണം തുടരണമെന്നും ഉദ്ഘാടകന്‍ അഭിപ്രായപ്പെട്ടു.
തുടര്‍ന്ന് നടന്ന യോഗത്തില്‍ മികച്ച നാടക അവാര്‍ഡ് നേടിയ ഗോവിന്ദരാജ്.എസ്, പ്രമുഖ സംഗീത നാടക കലാകാരനും, സാഹിത്യകാരനുമായ പി.പി.കുഞ്ഞികൃഷ്ണന്‍ നായര്‍, വിദ്യാര്‍ത്ഥികളായ ആവണി മോഹന്‍, അര്‍ജ്ജുന്‍.പി എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു. തുടര്‍ന്ന് സംഗീത നാടക അവതരണം നടന്നു. പി.ടി.എ പ്രസിഡന്റ് കെ.ജയന്‍, സ്റ്റാഫ് സെക്രട്ടറി വി.സുരേശന്‍, മദര്‍ പി.ടി.എ പ്രസിഡന്റ് തുളസി.വി.വി തുടങ്ങിയവര്‍ സംസാരിച്ചു. കെ.അനില്‍കുമാര്‍ മാസ്റ്റര്‍ സ്വാഗതവും സംഗീതാദ്ധ്യാപകന്‍ വെള്ളിക്കോത്ത് വിഷ്ണുഭട്ട് നന്ദിയും പറഞ്ഞു.

Post a Comment

0 Comments