സംഘാടക സമിതി രൂപീകരിച്ചു


കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് നമ്പ്യാരടുക്കം റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സംഘാടക സമിതി രൂപീകരിച്ചു.
ഫെബ്രുവരി 27 ന് മന്ത്രി ഇ.ചന്ദ്രശേഖരന്റെ അദ്ധ്യക്ഷതയില്‍ മന്ത്രി ജി. സുധാകരന്‍ പ്രവൃത്തി ഉദ്ഘാടനം ചെയ്യും. 4 കോടിയാണ് എസ്റ്റിമേറ്റ്. വേലാശ്വരം സ്‌കൂളില്‍ ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ദാമോദരന്‍ അദ്ധ്യക്ഷത വഹിച്ചു. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ വിനോദ് കുമാര്‍ കാര്യങ്ങള്‍ വിശകലനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കരുണാകരന്‍ കുന്നത്ത്, എം.വി രാഘവന്‍, കെ. സതി, പി.ബിന്ദു. എം.പൊക്ലന്‍, ടി.വി കരിയന്‍, എ. ദാമോദരന്‍, മൂലക്കണ്ടം പ്രഭാകരന്‍, എ. തമ്പാന്‍, വി.നാരായണന്‍മാസ്റ്റര്‍, കെ.വി. കൊട്ടന്‍ കുഞ്ഞി എന്നിവര്‍ പങ്കെടുത്തു.
ഭാരവാഹികള്‍ ശാരദ എസ്. നായര്‍ (ചെയര്‍മാന്‍), എം. പൊക്ലന്‍, ടി.വി. കരിയന്‍, മുലക്കണ്ടം പ്രഭാകരന്‍, എ ദാമോദരന്‍,പി.നാരായണന്‍ (വൈസ്.ചെയര്‍മാന്‍മാര്‍) എം.വി രാഘവന്‍(കണ്‍വീനര്‍)എ തമ്പാന്‍, കെ. സബീഷ്, വി. നാരായണന്‍ മാസ്റ്റര്‍, കെ.വി. കൊട്ടന്‍ കുഞ്ഞി,കെ വി ബാലന്‍, കെ. വി സുകുമാരന്‍, ടി.വി. സുരേഷ്, ഗംഗാധരന്‍(ജോയിന്റ് കണ്‍വീനര്‍മാര്‍).

Post a Comment

0 Comments