വിദ്യാര്‍ത്ഥികള്‍ ശേഖരിച്ച പേനകള്‍ ഏറ്റുവാങ്ങി


എടത്തോട് : ഹരിതകേരളം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ സജീവമായി നടപ്പിലാവുന്ന സാഹചര്യത്തില്‍ ശാന്താവേണുഗോപാല്‍ മെമ്മോറിയല്‍ ഗവ.യു.പി സ്‌കൂള്‍ എടത്തോടില്‍ നിന്നും ഹരിത കേരളം മിഷന്‍ പെന്‍ഫ്രണ്ട് പദ്ധതി പ്രകാരം മത്സരാടിസ്ഥാനത്തില്‍ കുട്ടികള്‍ ശേഖരിച്ച 6000ത്തോളം പേനകള്‍ ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം.പി.സുബ്രഹ്മണ്യന്‍ കുട്ടികളില്‍ നിന്നും ഏറ്റുവാങ്ങി.
ഇതോടൊപ്പം 7000ത്തോളം പേനകള്‍ ഉപയോഗിച്ച് പ്ലാസ്റ്റിക് രാക്ഷസനെതിരെ ഹരിത ശില്‍പ്പം തയ്യാറാക്കി. എം.പി.രാജ് മോഹന്‍ ഉണ്ണിത്താന്‍ ശില്‍പ്പത്തിന്റെ അനാഛാദനം നിര്‍വ്വഹിച്ചു.
സ്‌കൂളിന്റെ തനതു പരിപാടിയാ 'ഞാവല്‍ വസന്തം' പദ്ധതിയുടെ ഭാഗമായി ചിറ്റാരിക്കാല്‍ ഉപജില്ലയിലെ മുഴുവന്‍ സ്‌കൂളുകള്‍ക്കും 5 വീതം ഞാവല്‍ത്തൈ കിറ്റ് എസ്.എസ്.എ. ഡി.പി.ഒ പി. രവീന്ദ്രന്‍ വിതരണം ചെയ്തു. എ.ഇ.ഒ.രമാദേവി, ബി.പി. ഒ.കെ.പി.ബാബു, എച്ച്.എം ഫോറം കണ്‍വീനര്‍ രാജു മാത്യു, എം.കെ ഗോപകുമാര്‍ എന്നിവര്‍ സംസാരിച്ചു. ഹെഡ് മാസ്റ്റര്‍ സി.കെ സണ്ണി സ്വാഗതം പറഞ്ഞു.
മാലോത്ത് കസബ എച്ച്. എസ്.എസില്‍ നടന്ന ഉപജില്ലാതല എസ്.പി.സി ക്യാമ്പില്‍ 200 ഓളം തൈകള്‍ വിതരണം ചെയ്ത് ഹരിതസന്ദേശം നല്‍കുന്ന പരിപാടിക്കും തുടക്കം കുറിച്ചു.

Post a Comment

0 Comments