വിദ്യാഭ്യാസ അവാര്‍ഡും സ്‌കോളര്‍ഷിപ്പ് വിതരണവും


കാഞ്ഞങ്ങാട്: കേരള സംസ്ഥാന ഭാഗ്യക്കുറി ജില്ലാഘടകത്തിന്റെ നേതൃത്വത്തില്‍ ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് നല്‍കി വരുന്ന വിദ്യാഭ്യാസ അവാര്‍ഡും, ഒറ്റതവണ സ്‌കോളര്‍ഷിപ്പുകളും വിതരണം ചെയ്തു.
ഹോസ്ദുര്‍ഗ്ഗ് സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ഗംഗ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് അംഗം വി.ബാലന്‍ അദ്ധ്യക്ഷം വഹിച്ചു. വിവിധ ടേഡ് യൂണിയന്‍ നേതാക്കളായ പി.പ്രഭാകരന്‍, കെ.എം.ശ്രീധരന്‍, എന്‍.കെ.ബിജു, പി.വി.ഉമേശന്‍, മധുസൂദനന്‍ നമ്പ്യാര്‍, തുടങ്ങിയവര്‍ സംസാരിച്ചു.
ചടങ്ങില്‍ കഴിഞ്ഞ ഡിസംബറില്‍ പാലക്കാട്ട് നടന്ന സംസ്ഥാനതല കലാകായിക മല്‍സര വിജയികള്‍ക്കുള്ള അനുമോദവും നടന്നു. ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ എം.കൃഷ്ണരാജ് സ്വാഗതവും ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments