പ്രണയം നിരസിച്ചു; യുവാവ് കിണറിന്റെ കപ്പിയില്‍ തൂങ്ങിമരിച്ചു


കാസര്‍കോട്: കാമുകി വിവാഹത്തിന് വിസമ്മതിച്ചതിനെ തുടര്‍ന്ന് യുവാവ് തൂങ്ങിമരിച്ചു.
മംഗല്‍പ്പാടി പഞ്ചായത്തിലെ പഞ്ചത്തൊട്ടിയില്‍ പ്രകാശ്-ഗീത ദമ്പതികളുടെ മകന്‍ ദര്‍ശന്‍(24) ആണ് വീട്ടുപറമ്പിലെ കിണറിന്റെ കപ്പിയില്‍ തൂങ്ങി മരിച്ചത്. മംഗല്‍പാടിയില്‍ വെല്‍ഡിംഗ് തൊഴിലാളിയായിരുന്നു. വര്‍ഷങ്ങളായി ദര്‍ശന്‍ ഒരുപെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. ഈകുട്ടിയെ മറ്റൊരു യുവാവുമായി കല്ല്യാണ് കഴിപ്പിക്കാന്‍ വീട്ടുകാര്‍ തീരുമാനിച്ചതറിഞ്ഞ് കഴിഞ്ഞ ദിവസം ദര്‍ശനും ബന്ധുക്കളും വിവാഹ ആലോചനയുമായി പെണ്‍കുട്ടിയുടെ വീട്ടില്‍ ചെന്നിരുന്നു. എന്നാല്‍ ദര്‍ശനെ കല്ല്യാണം കഴിക്കാന്‍ താല്‍പ്പര്യമില്ലെന്ന് പെണ്‍കുട്ടി തീര്‍ത്ത് പറഞ്ഞു. ഇതോടെ ദര്‍ശന്‍ അവിടെ നിന്നും ഇറങ്ങി ബൈക്കില്‍ പോവുകയും ചെയ്തു. ബന്ധുക്കള്‍ വീട്ടിലെത്തിയപ്പോള്‍ ദര്‍ശനെ കിണറിന്റെ കപ്പിയില്‍ തൂങ്ങിയനിലയില്‍ കാണുകയായിരുന്നു . ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മൃതദേഹം മംഗല്‍പ്പാടി ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. വിദേശത്തുള്ള പിതാവ് എത്തിയതിനു ശേഷമായിരിക്കും സംസ്‌കാരം നടക്കുക. സഹോദരങ്ങള്‍: പ്രജൂല്‍, ശ്രുതി.

Post a Comment

0 Comments