ഇന്‍ഫോഗ്രാമില്‍ പരിചയപ്പെട്ട കൊല്ലം സ്വദേശി പള്ളിക്കര യുവതിയെ ബലാത്സംഗം ചെയ്തു


കാഞ്ഞങ്ങാട്: ഇന്‍ഫോഗ്രാമിലൂടെ പരിചയപ്പെട്ട കൊല്ലം സ്വദേശിയായ യുവാവ് പള്ളിക്കര സ്വദേശിനിയായ ഫാഷന്‍ ഡിസൈനറെ ബലാത്സംഗം ചെയ്തതായി പരാതി.
യുവതിയുടെ പരാതിയില്‍ കൊല്ലം സ്വദേശിയായ വിഷ്ണുവിനെതിരെ ബേക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കാഞ്ഞങ്ങാട് നഗരത്തിലെ ഫാഷന്‍ ഡിസൈനറായ പള്ളിക്കര സ്വദേശിനിയായ 21 കാരിയാണ് ബലാത്സംഗത്തിനിരയായത്. നാലുമാസം മുമ്പാണ് യുവതി വിഷ്ണുവുമായി പരിചയത്തിലായത്. പിന്നീട് വിവാഹവാഗ്ദാനം ചെയ്ത് യുവതിയെ വിഷ്ണു പാലക്കാട്ടേക്കെത്തിച്ചു. ഇവിടെനിന്നും വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പഴനിയിലേക്ക് കൊണ്ടുപോയി അവിടെ ലോഡ്ജില്‍ മുറിയെടുത്താണ് യുവതിയെ ബലാത്സംഗത്തിനിരയാക്കിയത്. പിന്നീട് വിഷ്ണു യുവതിയെ നാട്ടിലേക്ക് ട്രെയിന്‍കയറ്റി അയക്കുകയായിരുന്നു. എന്നാല്‍ ഇതിനുശേഷം വിഷ്ണുവുമായി ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും മൊബൈല്‍ഫോണ്‍ സ്വിച്ച്ഡ്ഓഫ് ചെയ്തനിലയിലാണ്. വിഷ്ണുവിനെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Post a Comment

0 Comments