കാര്‍ഷിക സെമിനാര്‍ നടത്തി


കരിന്തളം: കരിന്തളം സാന്ത്വനം പുരുഷസ്വയം സഹായസംഘത്തിന്റെ ആഭിമുഖ്യത്തില്‍ കരിന്തളം സര്‍വ്വീസ് സഹകരണ ബാങ്ക് ഹാളില്‍ വാര്‍ഷിക സെമിനാര്‍ നടത്തി.
സംഘം പ്രസിഡണ്ട് കെ. കെ.നാരായണന്‍ അധ്യത വഹിച്ചു. കിനാനൂര്‍-കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.വിധുബാല സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ചോയ്യംകോട് കൃഷിഭവനിലെ കൃഷി ഓഫീസര്‍ നിഖില്‍ നാരായണന്‍ മുഖ്യാതിഥിയായി. ജൈവകൃഷിക്കും വിത്തുകള്‍ക്കുമുള്ള പ്രാധാന്യത്തെക്കുറിച്ച് കുര്യാച്ചന്‍ തെരുവന്‍കുന്നേല്‍ ക്ലാസെടുത്തു. സംഘം സെക്രട്ട്രറി സി.ദാമോദരന്‍ സ്വാഗതവും വി.സി.പത്മനാഭന്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments