കൂലിതൊഴിലാളി തൂങ്ങിമരിച്ചു


മാവുങ്കാല്‍: കൂലിതൊഴിലാളിയായ മധ്യവയസ്‌ക്കനെ വീട്ടുപറമ്പില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി.
അമ്പലത്തറ മുക്കുഴിയിലെ കൃഷ്ണനെയാണ്(58) ഇന്നലെ വൈകീട്ട് വീട്ടുപറമ്പില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ നിന്നുമിറങ്ങിയ കൃഷ്ണന്‍ തിരിച്ചെത്താത്തതിനെതുടര്‍ന്ന് വീട്ടുകാര്‍ തിരച്ചില്‍ നടത്തുമ്പോഴാണ് മരക്കൊമ്പില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. നാരായണിയാണ് ഭാര്യ. മക്കള്‍: രഘു, രതീഷ്, പരേതനായ രവി. മരുമക്കള്‍: സുജിത, സൗമ്യ, അമ്പലത്തറ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.

Post a Comment

0 Comments