പൂച്ചക്കാട് ശ്രീ മഹാവിഷ്ണു ക്ഷേത്രം ആറാട്ട് മഹോത്സാവം ഇന്ന് തുടങ്ങും


പള്ളിക്കര: പൂച്ചക്കാട് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം ഇന്ന് മുതല്‍ 8 വരെ ദാമോദര തന്ത്രികളുടെ കാര്‍മികത്വത്തില്‍ നടക്കും. ഉത്സവ ദിവസങ്ങളില്‍ രാവിലെ 5.30 ന് നട തുറക്കും. തുടര്‍ന്ന് വിവിധ പൂജാദി കര്‍മങ്ങള്‍ നടക്കും.
ഇന്ന് വൈകീട്ട് 5 മണിക്ക് അരവത്ത് മട്ടയില്‍ പ്രാദേശിക ഭജന സമിതിയുടെ ഭജനം . 8 മണിക്ക് പൊടിപ്പള്ളം പൂബാണം കുഴി വനിതാ കോല്‍ക്കളി , തുടര്‍ന്ന് അരവത്ത് പൂബാണം കുഴി ക്ഷേത്ര പൂരക്കളി സംഘത്തിന്റെ പൂരക്കളിയും ഉണ്ടാവും.
5 ന് രാവിലെ 10 മണിക്ക് അരയി ജപമാല ഭജന സംഘം അവതരിപ്പിക്കുന്ന ഭജനം .12 മണിക്ക് നാഗസ്ഥനത്ത് അഭിഷേകവും നിവേദ്യവും നടക്കു.ം വൈകുന്നേരം 5 മണിക്ക് ക്ഷേത്രമാതൃ സമിതിയുടെ ആഭിമുഖ്യത്തില്‍ തുളസി പുല്ലൂരിന്റെ കാര്‍മികത്വത്തില്‍ സര്‍വൈശ്വര്യ വിളക്കു പൂജ ഉണ്ടാകും .രാത്രി 8 എം,മണിക്ക് ചിത്താരി വിഷ്ണു ചാമുണ്ഡേശ്വരി ദേവസ്ഥാന പൂരക്കളി സംഘം അവതരിപ്പിക്കുന്ന പൂരക്കളി.
6 ന് വലിയ ഉത്സവം .രാവിലെ 5 .30 മുതല്‍ അഭിഷേകം ,ഗണപതിന് ഹോമം ,ഉഷപൂജ ,ശ്രീഭൂതവലി എഴുന്നളത്ത് ,നവകലശ പൂജ , നവകലശാഭിഷേകം ,മഹാപൂജ ,കാഴ്ച ശീവേലി .5 മണിക്ക് ക്ഷേത്രഭജന സമിതിയുടെ ഭജന.6 മണിക്ക് പനയാല്‍ ചന്ദ്രശേഖര മാരാരും സംഘവും അവതരിപ്പിക്കുന്ന തായമ്പക . 8 മണിക്ക് തച്ചങ്ങാട് ശ്രീരാമ അങ്കിത്തായ തിടമ്പ് നൃത്തം
7 ന് രാവിലെ 10 മണിക്ക് കൊളവയല്‍ ശ്രീദുര്‍ഗാ ഭജനസമിതിയുടെ ഭജന .വൈകുനേരം 5 മണിക്ക് പള്ളിവേട്ട ,കട്ടപൂജ ,അത്താഴപൂജ തുടര്‍ന്ന് ശയനം 8 ന് രാവിലെ 10 മണിക്ക് ആറാട്ട് ,തുടര്‍ന്ന് 11 മണിക്ക് കൊടിയിറക്കത്തോടെ ഉത്സവം സമാപിക്കും .ഉത്സവത്തില്‍ എല്ലാ ദിവസവും ഉച്ചയ്ക്ക് അന്നദാനം.

Post a Comment

0 Comments