പട്ടികവര്‍ഗ്ഗ വിദ്യാര്‍ഥികള്‍ക്ക് ക്രാഷ് കോച്ചിങ്


കാസര്‍കോട്: പ്ലസ്ടു സയന്‍സ് പഠിക്കുന്ന പട്ടികവര്‍ഗ്ഗ വിദ്യാര്‍ഥികള്‍ക്ക് 2020ലെ നീറ്റ്/ എഞ്ചിനീയര്‍ എന്‍ട്രന്‍സ് പരീക്ഷയ്ക്ക് മുമ്പായി ഒരു മാസത്തെ ക്രാഷ് കോച്ചിങ് ക്ലാസില്‍ പങ്കെടുക്കാന്‍ അവസരം.
രക്ഷിതാവിന്റെ സമ്മതപത്രം, പ്ലസ് വണ്‍ പരീക്ഷ സര്‍ട്ടിഫിക്കറ്റിന്റെയും ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകളുടെയും പകര്‍പ്പ്, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം അപേക്ഷ കാസര്‍കോട് ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫീസില്‍ ഫെബ്രുവരി 15 നകം ലഭിക്കണം.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് താമസം, ഭക്ഷണം എന്നിവ സൗജന്യമായി ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് പനത്തടി/കാസര്‍കോട്/നീലേശ്വരം/എന്‍മകജെ എന്നിവയുമായി ബന്ധപ്പെടണം.

Post a Comment

0 Comments