കാഞ്ഞങ്ങാട്: പിഞ്ചുകുഞ്ഞിന്റെ കൈവിരലില്‍ കുടുങ്ങിയ പ്രഷര്‍ കുക്കറിന്റെ വാല്‍നട്ടും 13 കാരിയുടെ വിരലില്‍ കുടുങ്ങിയ മോതിരവും അഗ്നിശമന സേന മുറിച്ചെടുത്തു.
ഇന്നലെ രാത്രി മാണിക്കോത്തെ ജാബിറിന്റെ മകന് മൂന്നുവയസുകാരനായ മുഹമ്മദ് സഫാന്റെ വിരലില്‍ കുടുങ്ങിയ വാല്‍നട്ടും ചിത്താരിയിലെ നാസിയയുടെ വിരലില്‍ കുടുങ്ങിയ മോതിരവുമാണ് കാഞ്ഞങ്ങാട് അഗ്നിശമനസേന ജീവനക്കാര്‍ മുറിച്ചെടുത്തത്. ഇന്നലെ സന്ധ്യയോടെയാണ് മുഹമ്മദ് സഫാന്റെ വിരലില്‍ പ്രഷര്‍കുക്കറിന്റെ വാല്‍നട്ട് കുടുങ്ങിയത്.
ബന്ധുക്കളും നാട്ടുകാരും ഏറേനേരം പരിശ്രമിച്ചിട്ടും നെട്ട് ഊരിമാറ്റാന്‍ കഴിയാത്തതിനാല്‍ ഒടുവില്‍ രാത്രി ഏറെ വൈകി കുട്ടിയെ ബന്ധുക്കള്‍ അഗ്നിരക്ഷാ നിലയത്തിലെത്തിക്കുകയായിരുന്നു.
പുലര്‍ച്ചെ നാലുമണിയോടെയാണ് നാസിയയുടെ വിരലില്‍ മോതിരം കുടുങ്ങിയത്. ഉറക്കത്തിലായിരുന്നു സംഭവം. വീട്ടുകാര്‍ ഏറെ പരിശ്രമിച്ചിട്ടും മോതിരം ഊരിയെടുക്കാന്‍ കഴിയാത്തതിനെതുടര്‍ന്ന് കുട്ടിയെ ഫയര്സ്റ്റേഷനിലെത്തിച്ചു.
സീനിയര്‍ ഫയര്‍ ഓഫീസര്‍ പി.അശോക് കുമാര്‍, ഫയര്മാന്മാരായ വി.എന്‍.വേണുഗോപാല്‍, എസ്.യു അനൂപ്, ഡ്രൈവര്‍ കെ.പി.ലതീഷ് എന്നിവര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
0 Comments