എന്‍.കെ.ശതാബ്ദി ആഘോഷത്തില്‍ വി.പി.പി മുസ്തഫ; കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വ്യാപക പോസ്റ്റര്‍


നീലേശ്വരം: കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ നീലേശ്വരത്ത് സംഘടിപ്പിക്കുന്ന ഒരുവര്‍ഷത്തോളം നീണ്ടുനില്‍ക്കുന്ന എന്‍.കെ ബാലകൃഷ്ണന്‍ ജന്മശതാബ്ദി ആഘോഷത്തില്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം അഡ്വ. വി.പി.പി മുസ്തഫയെ പങ്കെടുപ്പിക്കുന്നതിനെതിരെ വ്യാപകമായ പോസ്റ്ററുകള്‍.
'ശരത്ത്‌ലാല്‍, കൃപേഷ് എന്നീ സഹോദരങ്ങളെ കൊലപ്പെടുത്തുന്നതിന് രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് കൊലവിളി പ്രസംഗം നടത്തിയ വി.പി.പി മുസ്തഫയെ എന്‍.കെ ബാലകൃഷ്ണന്‍ ജന്മശതാബ്ദി ആഘോഷത്തില്‍ പങ്കെടുപ്പിച്ച കോണ്‍ഗ്രസിന്റെ യൂദാസുകള്‍ (അഡ്വ.സി.കെ.ശ്രീധരന്‍, അഡ്വ.കെ.കെ.നാരായണന്‍) തുടങ്ങിയവരെ പുറത്താക്കുക' എന്നാണ് കൃപേഷ്, ശരത്ത്‌ലാല്‍ പോരാളികള്‍ എന്നപേരില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററിലുള്ളത്. ബസ്റ്റാന്റ് പരിസരം നീലേശ്വരം സഹകരണ ബാങ്ക് പരിസരം, പടിഞ്ഞാറ്റംകൊഴുവല്‍ തുടങ്ങി നിരവധി സ്ഥലങ്ങളില്‍ പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. ശരത്ത്‌ലാലിന്റെയും കൃപേഷിന്റെയും ഒന്നാംചരമവാര്‍ഷികത്തിന്റെ തലേദിവസം സംഘടിപ്പിച്ച സെമിനാറിലാണ് വി.പി.പി മുസ്തഫ മുഖ്യപ്രഭാഷകനായെത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ കൊലവിളി ആഹ്വാനം നടത്തിയ മുസ്തഫയെയും പ്രതിയാക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നതിനിടെ കോണ്‍ഗ്രസ് നേതൃത്വം സംഘടിപ്പിക്കുന്ന പരിപാടിയില്‍ മുസ്തഫയെ പങ്കെടുപ്പിക്കുന്നതിനെതിരെ പ്രവര്‍ത്തകര്‍ക്കിടയില്‍ നേരത്തെതന്നെ കടുത്തപ്രതിഷേധം ഉയര്‍ന്നിരുന്നു. ആഘോഷ കമ്മറ്റി ചെയര്‍മാന്‍ അഡ്വ. സി.കെ.ശ്രീധരന്റെ പ്രത്യേക താല്‍പ്പര്യപ്രകാരമാണത്രെ മുസ്തഫയെ പരിപാടിയില്‍ ഉള്‍പ്പെടുത്തിയത്.

Post a Comment

0 Comments