സൗജന്യ അസ്ഥി ബലക്ഷയ പരിശോധന ക്യാമ്പ് നടത്തി


നീലേശ്വരം : നോര്‍ത്ത് ലയണ്‍സ് ക്ലബ്ബിന്റേയും കിഴക്കന്‍ കൊഴുവല്‍ എന്‍.എസ്.എസ്.കരയോഗത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ അസ്ഥി ബലക്ഷയ പരിശോധന ക്യാമ്പ് കിഴക്കന്‍ കൊഴുവല്‍ എന്‍.എസ്.എസ്. കരയോഗ മന്ദിരത്തില്‍ നടത്തി.
നൂറില്‍പരം ആളുകള്‍ പരിശോധനയ്ക്ക് വിധേയമായി. സൗജന്യമായി മരുന്നും വിതരണം ചെയ്തു. നീലേശ്വരം നോര്‍ത്ത് ലയണ്‍സ് ക്ലബ്ബ് ഫസ്റ്റ് വൈസ് പ്രസിഡണ്ട് സി.എച്ച്. ബാലചന്ദ്രന്റെ അദ്ധ്യക്ഷതയില്‍ കാസര്‍കോട് എ.ഡി.എം.ദേവീദാസ് ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡണ്ട് കെ.ഗോപാലകൃഷ്ണന്‍ നായര്‍, വൈസ് പ്രസിഡണ്ട് ഇ.തമ്പാന്‍ നായര്‍, സെക്രട്ടറി ഇ.പത്മനാഭന്‍ നായര്‍ മാങ്കുളം, ക്ലബ്ബ് സെക്രട്ടറി പി.വി.ശ്രീധരന്‍, സോണ്‍ ചെയര്‍മാന്‍ സി.സതീശന്‍ എന്നിവര്‍ സംസാരിച്ചു. പ്രമുഖ അസ്ഥിരോഗ വിദഗ്ദന്‍ ഡോ.ഹേമരാജ് പരിശോധനയ്ക്ക് നേതൃത്വം നല്‍കി.

Post a Comment

0 Comments