എസ് വൈ എസ് ജില്ലാ യുവജനറാലി


കാസര്‍കോട് :പൗരത്വം ഔദാര്യമല്ല യുവത്വം നിലപാട് പറയുന്നു എന്ന പ്രമേയത്തില്‍ നാളെ കാസര്‍കോട് നടക്കുന്ന എസ് വൈ എസ് ജില്ലാ യുവജന റാലിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
സ്വാഗത സംഘം പ്രവര്‍ത്തകര്‍ നടത്തിയ നഗരി കാണല്‍ ചടങ്ങില്‍ നൂറുകണക്കിനാളുകള്‍ സംബന്ധിച്ചു. സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി ഉദ്ഘാടനം ചെയ്തു. മൗലിദ് പാരായണത്തിന് സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍ നേതൃത്വം നല്‍കി.
ഇന്ന് വൈകിട്ട് 5.30ന് സ്‌കൗട്ട് ഭവന് മുമ്പിലുള്ള പ്രിന്‍സ് അവന്യൂവിലെ യൂത്ത് സ്‌ക്വയറില്‍ സ്വാഗത സംഘം ചെയര്‍മാന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി പതാക ഉയര്‍ത്തും.
നാളെ രാവിലെ 7.30ന് നഗരിയില്‍ മഹളറത്തുല്‍ ബദ്രിയ്യ ആത്മീയ സംഗമം നടക്കും. നൂറുസ്സാദാത്ത് സയ്യിദ് അബ്ദുറഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ബായാര്‍ നേതൃത്വം നല്‍കും.

Post a Comment

0 Comments