വയോജനങ്ങളുടെ അയല്‍കൂട്ടം വിളിച്ചുചേര്‍ക്കണം


കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയിലെ മുഴുവന്‍ വാര്‍ഡുകളിലും വയോജനങ്ങളുടെ വാര്‍ഡ് സഭ, അയല്‍കൂട്ടങ്ങള്‍ വിളിച്ച് ചേര്‍ത്ത് കമ്മറ്റികള്‍ രൂപീകരിക്കണമെന്ന് സീനിയര്‍ സിറ്റിസണ്‍സ് ഫോറം ചെമ്മട്ടംവയല്‍ യൂനിറ്റ് മാസാന്തരയോഗം അധികൃതരോട് ആവശ്യപ്പെട്ടു.
വയോജനങ്ങള്‍ക്ക് വേണ്ടി സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികളറിയാനും അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാനുള്ള വേദികള്‍ ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു.
യൂനിറ്റ് പ്രസിഡണ്ട് അശോക് കുമാര്‍ കെ.പി അധ്യക്ഷം വഹിച്ചു. പി.കൃഷ്ണന്‍ നായര്‍, കെ.ഭാസ്‌ക്കരന്‍ നായര്‍, എം.മാധവന്‍, തമ്പാന്‍ നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി എ.പുരുഷോത്തമന്‍ സ്വാഗതവും ട്രഷറര്‍ പി.ടി.സുബ്രഹ്മണ്യന്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments