പൂരോത്സവാഘോഷം


നീലേശ്വരം: മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ 6വരെ നടക്കുന്ന നീലേശ്വരം ശ്രീമന്നന്‍പുറത്ത് കാവ് ഭഗവതി ക്ഷേത്രത്തിലെ പൂരോത്സവാഘോഷപരിപാടികളുടെ നടത്തിപ്പിന് വിപുലമായ ഉത്സവാഘോഷകമ്മിറ്റി രൂപീകരിച്ചു.
കെ.നാരായണ പിടാരര്‍ (പ്രസിഡണ്ട്), ഒ.രാമചന്ദ്രന്‍, സലീല മോഹനന്‍ (വൈസ് പ്രസിഡണ്ടുമാര്‍), ശശിധരന്‍. കെ.എ (ജനറല്‍സെക്രട്ടറി), ശ്യാമള.എന്‍, വിവേക്.എം.കെ (ജോയിന്റ് സെക്രട്ടറിമാര്‍), ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ (ട്രഷറര്‍) എന്നിവര്‍ ഭാരവാഹികളുള്ള നൂറ്റിഒന്നംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
യോഗത്തില്‍ കെ.എം.അരവിന്ദാക്ഷന്‍ അധ്യക്ഷം വഹിച്ചു. വിവിധ സബ്ബ് കമ്മിറ്റികളേയും യോഗം തിരഞ്ഞെടുത്തു.

Post a Comment

0 Comments