ഫണ്ട് അനുവദിച്ചു


കാസര്‍കോട്: ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ യുടെ പ്രത്യേക വികസന നിധിയില്‍ നിന്ന് 32.5 ലക്ഷം രൂപ വിവിധ പദ്ധതികള്‍ക്ക് അനുവദിച്ചു.
ബളാല്‍ ഗ്രാമപഞ്ചായത്തിലെ പുന്നക്കുന്ന് ആനമഞ്ഞള്‍ റോഡ് ടാറിങിനും കിനാനൂര്‍ -കരിന്തളം ഗ്രാമപഞ്ചായത്തിലെ പാമ്പങ്ങാനം ആവുളളക്കോട് റോഡ് ടാറിങിനും പത്ത് ലക്ഷം രൂപ വീതമാണ് അനുവദിച്ചത്. കോടോംബേളൂര്‍ ഗ്രാമപഞ്ചായത്തിലെ കലയന്തടംകേളോത്ത് റോഡില്‍ എറളാലില്‍ കല്‍വര്‍ട്ട് നിര്‍മ്മാണത്തിന് 7.5 ലക്ഷവും മടിക്കൈ ഗ്രാമപഞ്ചായത്തിലെ ഏരിക്കുളംമടിക്കൈ ഐ.ടി.ഐ റോഡ് ടാറിങിന് അഞ്ച് ലക്ഷം രൂപയും അനുവദിച്ചു.

Post a Comment

0 Comments