പരിമിതികളില്‍ വീര്‍പ്പുമുട്ടി ചെറുവത്തൂര്‍ ചെക്ക്‌പോസ്റ്റ്


ചെറുവത്തൂര്‍: ചെറുവത്തൂര്‍ ദേശീയപാതയിലെ ആര്‍.ടി. ഒ.ചെക്ക് പോസ്റ്റ് സ്ഥലപരിമിതിയില്‍ വീര്‍പ്പുമുട്ടുന്നു.
കുടുസുമുറിയിലെ ഓഫീസില്‍ നിന്നുതിരിയാന്‍ പോലും ഇടമില്ല. പുറത്താകട്ടെ വാഹനങ്ങള്‍ക്ക് നിര്‍ത്തിയിടാന്‍ സൗകര്യവുമില്ല. പെര്‍മിറ്റ്, ലോഡ് തുടങ്ങി വിശദമായ പരിശോധനകള്‍ക്കായി ചരക്ക് ലോറികള്‍ക്ക് ഇവിടെ ഏറെ നേരം നിര്‍ത്തിയിടുമ്പോള്‍ ദീര്‍ഘനേരം ദേശീയപാതയില്‍ ഗതാഗതക്കുരുക്കും പതിവാണ്. മതിയായ രേഖകളില്ലാത്ത വാഹനങ്ങളെ പിടിച്ചിടുന്നതും ദേശീയപാതക്കരികില്‍ തന്നെ. മുമ്പ് ബസുകള്‍ ഇവിടെ നിര്‍ത്തി സമയം രേഖപ്പെടുത്തിയിരുന്നു. ബസ്സുകളുടെ മത്സര ഓട്ടം നിയന്ത്രിക്കുന്നതിനായുള്ള ഈ സമ്പ്രദായം ഇപ്പോള്‍നിര്‍ത്തലാക്കായിരിക്കുകയാണ്. ഓഫീസ്‌കെട്ടിടം സ്ഥിതി ചെയ്യുന്നത് പഴയ കെട്ടിടത്തിലാണ്. വിലപ്പെട്ട രേഖകളടക്കം സൂക്ഷിക്കേണ്ട ഈ ഓഫീസ് വേണ്ടത്ര സുരക്ഷിതമല്ലെന്നും പരാതിയുണ്ട്. ചെക്ക് പോസ്റ്റിനെ വിശാല സൗകര്യങ്ങളുള്ള ഓഫീസോടുകൂടി മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Post a Comment

0 Comments