കാഞ്ഞങ്ങാട്: ബേക്കല്‍ ശ്രീ പൂമാല ഭഗവതി ക്ഷേത്രം പൊന്നില്ലം തറവാട് കളിയാട്ട മഹോത്സവം 27, 28 തീയ്യതികളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
27ന് രാവിലെ 5.30ന് നടതുറക്കല്‍, ഗണപതിഹോമം. ഉച്ചയ്ക്ക് 11.30ന് കാര്ന്നവര്ക്ക് കൊടുക്കല്‍ ചടങ്ങ്. ഒരുമണിക്ക് അന്നദാനം. 5.30ന് തൃക്കണ്ണാട് തൃയംബകേശ്വര ക്ഷേത്രത്തില്‍ നിന്ന് തിരുമുല്‍കാഴ്ച ഘോഷയാത്ര. 7.30ന് ഭരത നാട്യം. 8.30ന് ഭജന. 9.30ന് തിരുവാതിര.രാത്രി 10.30ന് പൂമാരേശ്വരന്റെ വെള്ളാട്ടം തുടര്‍ന്ന് വിഷ്ണുമൂര്‍ത്തി, കുണ്ടാര്‍ ചാമുണ്ടി. 12 മണിക്ക് കാര്‍ന്നോന്‍ തെയ്യം. 28ന് രാവിലെ 9.30 മുതല്‍ പൂമാരേശ്വരന്, വിഷ്ണുമൂര്‍ത്തി, കുണ്ടാര്‍ ചാമുണ്ടി തെയ്യങ്ങളുടെ പുറപ്പാട്, വൈകിട്ട് 3ന് ഗുളികരാജന്‍ തെയ്യത്തോടെ ഉത്സവം സമാപിക്കും.
വാര്‍ത്താസമ്മേളനത്തില്‍ പി.അമ്പാടി നടേശന്, കൃഷ്ണന് അന്തിത്തിരിയച്ഛന്‍, ആര്.അനില്‍, ചന്ദ്രന് കൊടക്കാരനച്ഛന് എന്നിവര്‍ സംബന്ധിച്ചു.
0 Comments