കാഞ്ഞങ്ങാട്: സംസ്ഥാനത്തെ പാല് ക്ഷാമം പരിഹരിക്കാന്‍ മില്‍മ നടപടി തുടങ്ങി.
തമിഴ്നാട്ടില്‍ നിന്നും ഒന്നേമുക്കാല്‍ ലക്ഷം ലിറ്റര്‍ പാല് പ്രതിദിനമെത്തിക്കാനാണ് തീരുമാനം. അധിക വില കൊടുത്ത് പാല് മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വാങ്ങേണ്ടി വന്നാലും പാല് വില വര്‍ധിപ്പിക്കില്ലെന്ന് മില്‍മ മലബാര്‍ യൂണിയന് ചെയര്മാന് കെ എസ് മണി പറഞ്ഞു.
ചൂട് കൂടിയതും കാലികള്‍ക്കുണ്ടായ അസുഖങ്ങളുമാണ് പാലിന്റെ ക്ഷാമം രൂക്ഷമാകാന്‍ കാരണം. ഇതു മൂലം പ്രതിദിനം രണ്ടര ലക്ഷം ലിറ്റര്‍ പാലിന്റെ കുറവാണ് സംസ്ഥാനത്തുള്ളത്. മലബാറില്‍ പാല് സംഭരണത്തില്‍ മൂന്ന് ശതമാനത്തോളം കുറവ് വന്നു. ഇത് പരിഹരിക്കാന്‍ അടിയന്തര നടപടികളാണ് മില്‍മ സ്വീകരിച്ചിരിക്കുന്നത്. തമിഴ്നാടുമായി സെക്രട്ടറി തല ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി. ഒന്നേമുക്കാല്‍ ലക്ഷം പാലാണ് തമിഴ്നാട്ടില്‍ നിന്നും എത്തിക്കുക. മഹാരാഷ്ട്രയില്‍ നിന്നും ആന്ധ്രാപ്രദേശില്‍ നിന്നും കൂടുതല്‍ പാല് കൊണ്ടു വരും. അധികം പണം കൊടുത്ത് പാല് വാങ്ങിയാലും അതിന്റെ ബാധ്യത ഉപഭോക്താക്കള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കില്ലെന്നും മില്‍മ മലബാര്‍ യൂണിയന് ചെയര്മാന് പറഞ്ഞു. അടുത്തമാസം 11 വരെ കര്‍ഷകര്‍ക്ക് അധികതുക നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. മൂന്നുകോടി പത്തു ലക്ഷം രൂപ ഈ ഇനത്തില്‍ അധികം ചെലവഴിക്കേണ്ടി വരുമെന്നാണ് മില്‍മ കണക്കു കൂട്ടുന്നത്.
മാര്‍ച്ച് , ഏപ്രില്‍ മാസങ്ങളില്‍ പാല് പ്രതിസന്ധി ഇതിലും രൂക്ഷമാകാനാണ് സാധ്യത. അതുകൊണ്ട് തന്നെ സ്വാകാര്യ ഡയറികളെയും ആശ്രയിക്കാനാണ് തീരുമാനമെന്ന് മില്‍മ ചെയര്മാന് വ്യക്തമാക്കി. മാത്രമല്ല, കാലികളിലെ ലാംബിസ് രോഗം പാല് കര്‍ഷകരെ ദുരിതത്തിലാഴ്ത്തിയതായും അദ്ദേഹം പറഞ്ഞു.
പ്രതിദിനം 12 ലക്ഷം ലിറ്റര്‍ പാലാണ് വിവിധ പാല് സൊസൈറ്റികള്‍ വഴി മില്‍മ സംഭരിച്ചിരുന്നത്. ഇതോടൊപ്പം കേരളത്തിലെ പാല് ഉപയോഗം കണക്കിലെടുത്ത് 2.5 ലക്ഷം ലിറ്റര്‍ കര്‍ണാടകയില്‍ നിന്നും ഇറക്കുമതി ചെയ്തിരുന്നു. എന്നാല്‍, നിലവില്‍ ഇറക്കുമതി 1 ലക്ഷം ലിറ്ററായി കുറഞ്ഞ സാഹചര്യമാണ് പാല് പ്രതിസന്ധിക്ക് വഴിവെച്ചിരിക്കുന്നത്.
0 Comments