ചോണാര്‍ തറവാട് കളിയാട്ടം: അടയാളം കൊടുത്തു


വെള്ളിക്കോത്ത്: കാരക്കുഴി ചോണാര്‍ തറവാട് ചുള്ളിക്കര ചാമുണ്ഡി കരിഞ്ചാമുണ്ഡിയമ്മ ദേവസ്ഥാനം കളിയാട്ട ഉല്‍സവത്തിന് അടയാളം കൊടുത്തു.
ദേവസ്ഥാന ഭാരവാഹികള്‍, ആഘോഷ കമ്മിറ്റി ഭാരവാഹികള്‍, കോലധാരികള്‍, നാട്ടുകാര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. പതിറ്റാണ്ടുകളുടെ ഇടവേളയ്ക്ക് ശേഷമാണ് ദേവസ്ഥാനം പുതുക്കിപ്പണിത് കളിയാട്ടം നടത്തുന്നത്. ഏപ്രില്‍ 9 മുതല്‍ 12 വരെയാണ് കളിയാട്ടം. 9 ന് രാവിലെ 6. 40 നും 8.20 നും മധ്യേ മുളപൂജ നടക്കും. 10 നു വൈകിട്ട് കളിയാട്ടം തുടങ്ങും. അപൂര്‍വ തെയ്യക്കോലങ്ങള്‍ ഉള്‍പ്പെടെ നിരവധി തെയ്യക്കോലങ്ങള്‍ കെട്ടിയാടും.

Post a Comment

0 Comments