നങ്ങ്യാര്‍കൂത്ത് നാളെ


കാഞ്ഞങ്ങാട്: കേന്ദ്ര സംഗീത നാടക അക്കാദമി ന്യൂഡല്‍ഹി, കൂടിയാട്ട കേന്ദ്രം തിരുവനന്തപുരം എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കാഞ്ഞങ്ങാട്ടെ കലാസാംസ്‌കരിക വേദി ക്രിയേറ്റീവ് സംഘടിപ്പിക്കുന്ന രാഗായണം കൂടിയാട്ട രംഗാവതരണ നങ്ങ്യാര്‍കൂത്ത് നാളെ വൈകുന്നേരം 6 മണിക്ക് മേലാംങ്കോട് ലയണ്‍സ് ക്ലബ്ബ് ഹാളില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
കലാമണ്ഡലം നിലയും സംഘവുമാണ് നങ്ങ്യാര്‍കൂത്ത് അവതരിപ്പിക്കുന്നത്. കലാമണ്ഡലം കലാകാരന്‍മാരായ ശിവ പ്രസാദ്, സുദര്‍ശന്‍, സുധീഷ്, അശ്വതി തുടങ്ങിയവര്‍ പക്കമേളങ്ങള്‍ ഒരുക്കും. പ്രവേശനം സൗജന്യമാണ്.

Post a Comment

0 Comments