നീലേശ്വരം : കിഴക്കന്‍കൊഴുവല്‍ മയിലിട്ട തറവാട് പ്രതിഷ്ഠാദിനവും കളിയാട്ടവും സമാപിച്ചു.
പ്രതിഷ്ഠാദിനത്തോടനുബന്ധിച്ചു തന്ത്രി മയ്യല് ദിലീപ് വാഴുന്നവരുടെ കാര്‍മികത്വത്തില്‍ അഭിഷേകം, ഗണപതിഹോമം, അരിത്രാവല്‍ എന്നിവ നടന്നു. മന്നന്പുറത്തുകാവില് നിന്നു ദീപവും തിരിയും കൊണ്ടുവന്നതോടെ കളിയാട്ടം തുടങ്ങി. രക്തചാമുണ്ഡി, വിഷ്ണുമൂര്‍ത്തി, അങ്കക്കുളങ്ങര ഭഗവതി തെയ്യക്കോലങ്ങള്‍ അരങ്ങിലെത്തി. അന്നദാനവുമുണ്ടായി.
0 Comments