ബസ് വെയിറ്റിംഗ് ഷെഡ്ഡില്‍ ഗൃഹനാഥന്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍


രാജപുരം: മാലക്കല്ല് ടൗണിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ഗൃഹനാഥനെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.
പുക്കുന്നം കോളനിയിലെ നാരായണന്‍(48)നെയാണ് ഇന്ന് രാവിലെ ബസ് വെയിറ്റിംഗ് ഷെല്‍ട്ടറില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. പതിവായി മദ്യപിക്കാറുണ്ടെങ്കിലും കൃത്യമായും വീട്ടിലെത്തുമായിരുന്നുവത്രെ. അതുകൊണ്ടുതന്നെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ഇന്ന് രാവിലെ ബസ് കയറാന്‍ എത്തിയവരാണ് നാരായണന്റെ മൃതദേഹം കണ്ടത്. രാജപുരം സിഐ ബാബു പെരിങ്ങേത്ത് ഇന്‍ക്വസ്റ്റ് ചെയ്തശേഷം മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. ഭാര്യ: മിനി, മക്കള്‍: നന്ദിനി, നിധിന്‍. മരുമകന്‍: മഹേഷ്.

Post a Comment

0 Comments