വീട് തകര്‍ന്നുവീണു; ദമ്പതികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു


കരിന്തളം: പെരിയങ്ങാനത്ത് വീട് തകര്‍ന്ന് വീണ് കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു.
പെരിയങ്ങാനം വടക്കേക്കുഴി മോഹനന്റെ വീടാണ് ഇന്ന് പുലര്‍ച്ചെ നാലുമണിയോടെ തകര്‍ന്നു വീണത്. വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന മോഹനനും, ഭാര്യയും ശബ്ദം കേട്ടു പുറത്തേക്ക് ഓടിരക്ഷപ്പെട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി. 5 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

Post a Comment

0 Comments