കാഞ്ഞങ്ങാട്: ജനങ്ങള്‍ അനുഭവിക്കുന്ന വിവിധ തരത്തിലുള്ള ശാരീരിക പ്രയാസങ്ങള്‍ ആദ്യം തന്നെ കണ്ടെത്തി സുഖപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സ്നേഹ ശ്രയ പദ്ധതിയിലൂടെ കാഞ്ഞങ്ങാട് ലയണ്‍സ് ക്ലബ്ബ് രോഗനിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു.
ക്ലബ്ബിന്റെ സില്‍വര്‍ ജൂബിലി ആഘോഷ ഹാളില്‍ രാവിലെ 6 മണി മുതല്‍ പത്തുമണിവരെ വൃക്ക രോഗ നിര്‍ണ്ണയ ക്യാമ്പ്, പ്രഷര്‍ ഷുഗര്‍ കൊളസ്ട്രോള്‍ എന്നിവ നിര്‍ണയിക്കുന്ന സൗജന്യ ക്യാമ്പിനെ യും ബോധവല്‍ക്കരണ ക്ലാസും ഉദ്ഘാടനം ക്ലബ്ബ് പ്രസിഡന്റ് കെ ബാലകൃഷ്ണന് നായര്‍ നിര്‍വഹിച്ചു. സെക്രട്ടറി വി സജിത്ത് അധ്യക്ഷത വഹിച്ചു. സോണ്‍ ചെയര്മാന് കെ വി സുരേഷ് ബാബു, ട്രഷറര്‍ കെ വി സജിത്ത്, കെ ഗോപി, എച്ച് വി നവീന്‍ കുമാര്‍, എം.ഗംഗാധരന്, പിവി രാജേഷ്, പി കണ്ണന്, ദിനേശന് പി നാരായണന് എന്നിവര്‍ സംസാരിച്ചു.
0 Comments