തയ്യല്‍ തൊഴിലാളി ക്ഷേമനിധി പരിഷ്‌ക്കരിച്ച നിയമം നടപ്പിലാക്കണം


കാഞ്ഞങ്ങാട്: തയ്യല്‍ തൊഴിലാളി ക്ഷേമനിധി പരിഷ്‌ക്കരിച്ച നിയമം ഉടന്‍ നടപ്പിലാക്കണമെന്നും വിവാഹ ധനസഹായം പത്തായിരം രൂപയായി വര്‍ദ്ധിപ്പിക്കണമേന്നും പെന്‍ഷന്‍ 3000 രൂപ ആക്കണമെന്നും കാഞ്ഞങ്ങാട് നടന്ന ഓള്‍ കേരള ടൈലേഴ്‌സ് അസോസിയേഷന്‍ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു.
കുന്നുമ്മല്‍ എന്‍എസ്എസ് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം ജില്ലാ പ്രസിഡന്റ് കെ കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. കെ ശശിധരന്‍ അധ്യക്ഷത വഹിച്ചു. വി കുഞ്ഞിരാമന്‍, വി എം ബാലകൃഷ്ണന്‍ നായര്‍, സി കെ ശൈലജ, പ്രഭാകരന്‍ കുശാല്‍ നഗര്‍, ടി കെ ഗോപിനാഥ് എന്നിവര്‍ സംസാരിച്ചു. എ.കെ ഇന്ദിരാ അനുശോചന പ്രമേയവും കെ ലത സ്വാഗതവും പറഞ്ഞു.

Post a Comment

0 Comments