പുതിയകോട്ട മഖാം ഉറൂസ് സമാപിച്ചു


കാഞ്ഞങ്ങാട്: പുതിയകോട്ട മഖാം ഉറൂസ് സമാപിച്ചു. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.
ജമാഅത്ത് പ്രസിഡണ്ട് അബ്ദുല്ലകുഞ്ഞിഹാജി അധ്യക്ഷത വഹിച്ചു. പ്രശസ്ത മനശാസ്ത്രജ്ഞന്‍ ഡോ: ബി.എം മുഹ്‌സിന്‍ മുഖ്യപ്രഭാഷണം നടത്തി.
ദിക്‌റ് പ്രാര്‍ത്ഥനാ മജ്‌ലിസിന് സയ്യിദ് ശിഹാബുദ്ദീന്‍ അല്‍ അഹദല്‍ മുത്തന്നൂര്‍ തങ്ങള്‍ നേതൃത്വം നല്‍കി.
ജമാഅത്ത് സെക്രട്ടറി സത്താര്‍ ആവിക്കര, ഒ.പി.അബ്ദുല്ല സഖാഫി, എച്ച്.റംഷീദ്, നൗഷാദ് അഹമ്മദ്, പാലാട്ട് ഇബ്രാഹിം എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments