എല്ലാ വീട്ടിലും പച്ചക്കറി കൃഷി


നീലേശ്വരം: നീലേശ്വരം നഗരസഭയുടെ എല്ലാ കാര്‍ഷിക വികസന സമിതി അംഗങ്ങളും, കൗണ്‍സിലര്‍മാരും, കൃഷി ഉദ്യോഗസ്ഥരും വീട്ടില്‍ അടുക്കളത്തോട്ടം ഒരുക്കുന്നതിന് തീരുമാനിച്ചു.
ജീവനി പദ്ധതിയുടെ ഭാഗമായി വീടുകളിലും സ്ഥാപനങ്ങളിലും പച്ചക്കറി കൃഷി ഒരുക്കുന്നതിന് തൈകള്‍ വിതരണം ചെയ്യുന്ന പദ്ധതി, കാര്‍ഷിക ഉപദേശക സമിതി യോഗം അവലോകനം ചെയ്തു. ജീവനി പദ്ധതിയുടെ ഭാഗമായി ഉത്പാദിപ്പിക്കപ്പെടുന്ന പച്ചക്കറി വിപണനം ചെയ്യുന്നതിനായി ഇക്കോ ഷോപ്പ്, ക്ലസ്റ്റര്‍ മാര്‍ക്കറ്റ് എന്നിവ വിപുലീകരിക്കുന്നതിനും കാര്‍ഷിക വികസന സമിതി യോഗം തീരുമാനിച്ചു.
നഗരസഭാ ചെയര്‍മാന്‍ പ്രൊ.കെ.പി.ജയരാജന്‍ അദ്ധ്യക്ഷതവഹിച്ചു. യോഗത്തില്‍ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.കെ.കുഞ്ഞികൃഷ്ണന്‍, നഗരസഭാംഗങ്ങളായ പി.ഭാര്‍ഗ്ഗവി ,കെ.വി. സുധാകരന്‍, കെ. പി. ഗോപലന്‍,സി.രാഘവന്‍, പി.വി.സുകുമാരന്‍, കെ.രാജു, വി.സി. ജോസഫ്, കെ.കുഞ്ഞമ്പു, സി.വി.ചന്ദ്രന്‍, കെ.ബാലഗോപാലന്‍,കൃഷി ഓഫീസ ര്‍ കെ.എ.ഷിജോ, കൃഷി അസിസ്റ്റന്റ് സജിത മണിയറ തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

0 Comments