അശ്വനികുമാര്‍ വധം: വിചാരണ തുടങ്ങി


കണ്ണൂര്‍: കണ്ണൂരിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അശ്വിനികുമാറിനെ കൊലപ്പെടുത്തിയ കേസില്‍ വിചാരണ തുടങ്ങി. തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ നടക്കുക. കേസില്‍ ഇന്നലെ വിചാരണ ആരംഭിക്കാനിരിക്കെ പ്രതികളില്‍ ഒരാള്‍ക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനാലാണ് വിചാരണ ഇന്നത്തേക്ക് മാറ്റിയത്.
കണ്ണുരില്‍നിന്ന് പേരാവൂരിലേക്ക് പോവുകയായിരുന്ന അശ്വനികുമാറിനെ ഇരിട്ടി പയഞ്ചേരിമുക്കില്‍ ബസ് തടഞ്ഞുനിര്‍ത്തിയാണ് കൊലപ്പെടുത്തിയത്. ജീപ്പിലെത്തി ബോംബെറിഞ്ഞ് യാത്രക്കാരേയും പ്രദേശവാസികളേയും ഭീതിയിലാഴ്ത്തിയ ശേഷമാണ് ബസ്സിനുള്ളിലേക്ക് അക്രമികള്‍ ഇരച്ചുകയറിയത്. 2005ലാണ് മട്ടന്നൂരില്‍ വച്ചാണ് സംഭവം. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട 14 എന്‍ഡിഎഫ് പ്രവര്‍ത്തകരാണ് വിചാരണയ്ക്കായി ഇന്ന് കോടതിയില്‍ ഹാജരായത്.
പോലീസെത്തുമ്പോഴേക്കും അശ്വിനി ബസ്സിനുള്ളില്‍ വച്ചുതന്നെ അശ്വിനി മരണപ്പെടുകയായിരുന്നു. ദേഹമാസകലം വെട്ടിപരിക്കേല്‍പ്പിച്ച് വളരെ ദാരുണമായരീതിയിലായിരുന്നു കൊലപാതകമെന്ന് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കുന്നു.
ചാവശ്ശേരി നരയന്‍പാറ ഷെരിഫ മന്‍സില്‍ എം.വി. മര്‍സൂക്ക് (38),വെമ്ബടിയിലെ പുതിയവീട്ടില്‍ അസീസ് (42), മയ്യില്‍ കണ്ണാടിപ്പറമ്പത്ത് കുഞ്ഞറക്കല്‍ തയ്യാട വളപ്പില്‍ നുഹുല്‍ അമീല്‍ (40), ചാവശ്ശേരി പുതിയവീട്ടില്‍ മൈക്കോട്ട് പി.എം.സിറാജ് (42), ഉളിയില്‍ ഷാഹിദ മന്‍സില്‍ മാവിലക്കണ്ടി എം.കെ.യൂനുസ് (43), ശിവപുരം പടുപാറ ചെങ്ങോത്ത് പുതിയപുരയില്‍ എ.പി.ഹൗസില്‍ സി.പി.ഉമ്മര്‍ (40), ഉളിയില്‍ ചാവശ്ശേരി രയരോത്ത് കറുവന്റെ വളപ്പില്‍ ആര്‍.കെ.അലി (45)കോലാരി പാലോട്ടുപള്ളി കൊവ്വല്‍ നൗഫല്‍ (39), തന്തോട് തങ്ങലോട്ട് യാക്കൂബ് (41), ചാവശ്ശേരി നരയന്‍പാറയില്‍ കരുവന്റെ വളപ്പില്‍ ടി.കെ.ഷമീര്‍ (38), ഉളിയില്‍ നരയന്‍പാറ സി.എം. വീട്ടില്‍ മുസ്തഫ (47), കീഴുര്‍ കോട്ടക്കുന്ന് വീട്ടില്‍ വൈയ്യപ്രത്ത് ബഷീര്‍ (53), ഇരിക്കൂര്‍ മുംതാസ് മന്‍സില്‍ കെ.ഷമ്മാസ് (35), ഇരിക്കൂര്‍ മുംതാസ് മന്‍സില്‍ കെ.ഷാനവാസ് (35) എന്നിവരാണ് കേസിലെ പ്രതികള്‍.

Post a Comment

0 Comments