മില്‍മാപാലുകള്‍ എ.ടി.എം വഴിയും; പദ്ധതി അടുത്തമാസം മുതല്‍


കാഞ്ഞങ്ങാട്: മില്‍മാപാലുകള്‍ എ.ടി.എം വഴിയും ഉപഭോക്താക്കള്‍ക്ക് നല്‍കാനുള്ള പദ്ധതി അടുത്തമാസം മുതല്‍ ആരംഭിക്കാന്‍ തീരുമാനം.
സംസ്ഥാന സര്‍ക്കാരും ഗ്രീന്‍കേരളാ കമ്പനിയും സംയുക്തമായാണ് പദ്ധതി തയ്യാറാക്കുന്നത്. അടുത്തമാസം മുതല്‍ തലസ്ഥാനത്ത് ഈ പദ്ധതി ആരംഭിക്കും. തുടര്‍ന്ന് എല്ലാജില്ലകളിലേക്കും വ്യാപിപ്പിക്കും. ഇതിനായി തിരുവനന്തപുരം മേഖലയില്‍ എ.ടി.എം സെന്ററുകള്‍ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ക്ഷീര വിപണന മേഖലയെ പ്ലാസ്റ്റിക് മുക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്. തിരുവനന്തപുരം നഗരത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ അഞ്ച് കേന്ദ്രങ്ങളിലാണ് പാല്‍വിതരണത്തിനുള്ള എ.ടി.എം കേന്ദ്രങ്ങള്‍ ആരംഭിക്കുക. ഓരോ ദിവസവും സെന്ററുകളില്‍ പാല്‍നിറയ്ക്കുന്ന തരത്തിലായിരിക്കും ക്രമീകരണം. ഇതോടെ നിലവിലെ പദ്ധതിയിലൂടെ പാക്കിംഗ് ചാര്‍ജ് വരുന്ന അധികചാര്‍ജ് ഇല്ലാതാവുമെന്ന് മില്‍മ അവകാശപ്പെടുന്നു. ഇതുവഴി പാലിന്റെ വില കുറയുകയും ചെയ്യും.

Post a Comment

0 Comments