പെരിയ: കൂടാനം താഴത്ത് വീട് തറവാട് ദേവസ്ഥാനം പുന:പ്രതിഷ്ഠാ കളിയാട്ട മഹോത്സവം മാര്‍ച്ച് 22 മുതല്‍ 26 വരെ നടക്കും.
മാര്‍ച്ച് 22 ന് വൈകുന്നേരം 7 മണിക്ക് കുറ്റിപൂജ, 23 ന് രാവിലെ 10 മണിക്ക് ആചാര്യ വരവേല്‍പ്പ്, തുടര്‍ന്ന് തലക്ലായി പാര്‍ത്ഥസാരഥി വാദ്യ സംഘത്തിന്റെ ചെണ്ടമേളം. വൈകിട്ട് 7 മണിക്ക് യാഗശാല പ്രവേശനം, നവകലശപൂജ, നവകലശസ്ഥപന പൂജ, നവഗ്രഹ പൂജ, ഗണപതി ഹോമം. 24ന് രാവിലെ വിവിധ പൂജകള്‍, മംഗളാരതി, പ്രസാദ വിതരണം. വൈകുന്നേരം 5 മണിക്ക് ജലാധിവാസം, ക്ഷീരാധിവാസം, ധാന്യാധിവാസം, ശയ്യാധിവാസം, നിവേദ്യപൂജ, മംഗളാരതി. 6 മണിക്ക് പെരിയ കൂടാനം മണിയന്തട്ട മഹാവിഷ്ണുക്ഷേത്ര ഭജന സംഘത്തിന്റെ ഭജന. 25ന് രാവിലെ 5 മണിക്ക് പ്രാസാദ ശുദ്ധി, മംഗളാരതി. രാവിലെ 6.35 മുതല്‍ 7.39 വരെയുള്ള രേവതി ഒന്നാംകാലില്‍ മീനം രാശി മുഹൂര്‍ത്തത്തില്‍ പുന: പ്രതിഷ്ഠാ. തുടര്‍ന്ന് വിവിധ പൂജകള്‍, പ്രസാദ വിതരണം, സമൂഹ പ്രാര്‍ത്ഥന. രാവിലെ 10 മണിക്ക് മുതിയക്കാല്‍ കുതിരക്കോട് ദുര്‍ഗാപരമേശ്വരി ക്ഷേത്ര ഭജന സംഘത്തിന്റെ ഭജന. 12 മണിക്ക് അന്നദാനം. വൈകുന്നേരം 3 മണിക്ക് അച്ചേരി മഹാവിഷ്ണുക്ഷേത്ര മാതൃസമിതിയുടെ സദ്ഗ്രന്ഥപാരായണം. 5 മണിക്ക് സര്‍വ്വൈശ്വര്യവിളക്ക് പൂജ, 7മണിക്ക് ഭണ്ഡാരം എഴുന്നള്ളിപ്പ്, രാത്രി 8 മണിക്ക് മുതല്‍ വിഷ്ണുമര്ത്തിയടേയും പൊട്ടന്തെയ്യത്തിന്റെയും തുടങ്ങല്‍. രാത്രി 9 മണിക്ക് കൂടാനം വിശ്വകര്‍മ്മ സമുദായം മാതൃസമിതിയുടേയും കുതിരക്കോട് സംഘചേതന ക്ലബ്ബ് വനിതാ കമ്മറ്റിയുടേയും തിരുവാതിര. രാത്രി 10ന് എഴാം മൈല്‍ നാദബ്രഹ് മം ഓര്‍ക്കസ്ട്രയുടെ ഭക്തിഗാന സുധ. 26ന് പുലര്‍ച്ചെ പൊട്ടന് തെയ്യത്തിന്റെ പുറപ്പാട്, 11 മണിക്ക് വിഷ്ണുമൂര്ത്തിയുടെ പുറപ്പാട്, ഉച്ചയ്ക്ക് അന്നദാനം, വൈകിട്ട് വിളക്കിലരിയോടെ ഉത്സവ സമാപനം.
0 Comments