ചെങ്കോട്ടയില്‍ വിളക്കാട്ടം അവതരിപ്പിച്ച് ദീപാപ്രശാന്തും സംഘവും കയ്യടി നേടി


കാഞ്ഞങ്ങാട്: ദില്ലിയിലെ ചെങ്കോട്ടയില്‍ ക്ഷേത്രകലയായ വിളക്കാട്ടം അവതരിപ്പിച്ച് ദീപാപ്രശാന്തും സംഘവും കേരളത്തിന്റെ അഭിമാനമായി.
ഗാന്ധിജിയുടെ നൂറ്റമ്പതാം ജന്മദിനവും രാജ്യത്തിന്റെ റിപ്പബ്ലിക്ക് ദിനത്തോടുമനുബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ സംഘടിപ്പിച്ച പരിപാടിയിലാണ് നര്‍ത്തികി കാഞ്ഞങ്ങാട്ടെ നൃത്താഞ്ജലി നൃത്തവിദ്യാലയത്തിലെ ദീപാപ്രശാന്തും ആറുകുട്ടികളും പ്രത്യേക ക്ഷണിതാക്കളായി എത്തി ക്ഷേത്രകലയായ വിളക്കാട്ടം അരങ്ങത്ത് അനശ്വരമാക്കിയത്. ഇവരുടെ നര്‍ത്തനപാടവത്തെ കാണികള്‍ മുക്തകണ്ഠം പ്രശംസിച്ചു. കേവലം പത്തുദിവസംകൊണ്ടാണ് ഇവര്‍ വിളക്കാട്ടം പരിശീലിച്ചത്. മകന്‍ വൈശാഖ് പ്രശാന്ത്, സഹന, അശ്വനി, ഭവിജ, ശ്വേത, ശാരിക എന്നിവരാണ് ദീപയ്‌ക്കൊപ്പം അരങ്ങത്തെത്തിയത്. അഷറഫ് പടന്ന, സുരമ്യ ചെര്‍ക്കള, ജറാള്‍ഡ് എന്നിവര്‍ ഗാനം പാടി. ഷിഹാബുദ്ദീന്‍ തായിനേരിയായിരുന്നു കോ-ഓഡിനേറ്റര്‍. കേന്ദ്രഫോക്‌ലോര്‍ ഡയറക്ടര്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി.

Post a Comment

0 Comments