ഡല്‍ഹിയിലെ അക്രമം ശ്രദ്ധ തിരിച്ചുവിടാന്‍-വി.മുരളീധരന്‍


കാസര്‍കോട്: അമേരിക്കന്‍ പ്രസിഡന്റിന്റെ ഭാരത സന്ദര്‍ശനത്തിന്റെ ശ്രദ്ധ തിരിച്ചുവിടുകയാണ് ഡല്‍ഹി അക്രമണത്തിന് പിന്നിലെന്ന് കേന്ദ്ര വിദേശ പാര്‍ലമെന്ററി കാര്യസഹമന്ത്രി വി.മുരളീധരന്‍ പറഞ്ഞു.
കാസര്‍കോട് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ്ഹാളില്‍ ബിജെപി ജില്ലാ പ്രസിഡന്റായി കെ.ശ്രീകാന്ത് വീണ്ടും ചുമതല ഏല്‍ക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കയുടെ ഭാഗത്ത് നിന്ന് ഇന്ത്യക്ക് അനുകൂലമായ നിലപാട് എടുക്കുന്നത് തടയിടാന്‍ ശ്രമിക്കുന്ന രാജ്യദ്രോഹ ശക്തികളാണ് അക്രമത്തിന് പിന്നില്‍. കൊല്ലം ജില്ലയില്‍ നിന്ന് പാകിസ്ഥാന്‍ നിര്‍മ്മിത വെടിയുണ്ടകള്‍ കണ്ടെടുത്തതിന് പിന്നില്‍ ഭീകരവാദത്തിന്റെ ഒരു കണ്ണി കേരളത്തിലും പ്രവര്‍ത്തിക്കുന്നുണ്ടെന്നതിന്റെ തെളിവാണ്. പൗരത്വ ഭേഗഗതി ബില്ലിന്റെ പേരില്‍ എറ്റവും വില കുറഞ്ഞ രാഷ്ട്രീയ തന്ത്രമാണ് കോണ്‍ഗ്രസും സിപിഎമ്മും നടത്തുന്നത്. മുസ്ലീം സമുദായത്തെ തെറ്റിദ്ധരിപ്പിച്ച് അക്രമത്തിന് പ്രേരണ നല്‍കി കേന്ദ്രസര്‍ക്കാരിനെതിരാക്കിമാറ്റാനാണ് ശ്രമിക്കുന്നത്. അഴിമതിയുടെ കാര്യത്തില്‍ കേരളത്തില്‍ ഇരുമുന്നണികളും മത്സരിക്കുകയാണ്. സിപിഎം അഴിമതി നടത്തുന്നത് പാര്‍ട്ടിക്കും സ്വന്തം വീട്ടിലേക്ക് കൊണ്ടു പോകാനുമാണ്. ഭരണ പ്രതി പക്ഷമില്ലാത്ത അവസ്ഥയാണ് ഇന്ന് സംസ്ഥാനത്തുള്ളത്. പൗരത്വഭേദഗതി നിയമത്തെ അനുകൂലിച്ച അഗളിയിലെ ആദിവാസി യുവാവ് ശ്രീജിത്തിനെതിരെ പോലീസ് കേസെടുക്കുക മാത്രമല്ല യുവാവ് പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്യുന്ന പോലീസ് നടപടി നിയമലംഘനമാണ്. നിയമ പാലനമാണ് പോലീസിന്റെ ചുമതല. അത് ചെയ്യാന്‍ സാധിക്കാത്തവര്‍ മറ്റ് ജോലികള്‍ക്ക് പോകുന്നതാണ് നല്ലത്. കാസര്‍കോട് ജില്ലയുടെ അവസ്ഥയും ഭീകരമാണ്. മതസ്വാതന്ത്യം പോലും പ്രകടിപ്പിക്കാനാവസ്ഥ അവസ്ഥയാണുള്ളത്. എംപിയായ ഉണ്ണിത്താന് നെറ്റിയില്‍ തിലകമണിയാന്‍ സാധിക്കാത്തത് ഇതിന്റെഭാഗമാണ്. കേരളത്തില്‍ ബദല്‍ ശക്തിയായി ബിജെപി ഉയര്‍ന്ന് വരുമെന്നും വി.മുരളീധരന്‍ പറഞ്ഞു. യോഗത്തില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പ്രമീള.സി.നായക് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ.ശ്രീകാന്ത്, ദേശീയ സമിതി അംഗം എം.സഞ്ചീവ ഷെട്ടി, ജില്ലാ ജന.സെക്രട്ടറി എ.വേലായുധന്‍, വൈസ് പ്രസിഡന്റുമാരായ സദാനന്ദറൈ, സവിത ടീച്ചര്‍, എം.ജനനി, രാമപ്പ മഞ്ചേശ്വരം, സംസ്ഥാന സമിതി അംഗം പി.സുരേഷ്‌കുമാര്‍ ഷെട്ടി, കൗണ്‍സില്‍ അംഗം കൊവ്വല്‍ ദാമോദരന്‍, ഖജാന്‍ജി ജി.ചന്ദ്രന്‍, സെക്രട്ടറിമാരായ കുഞ്ഞിക്കണ്ണന്‍ ബളാല്‍, ശോഭന ഏച്ചിക്കാനം, മഹിളാമോര്‍ച്ച സംസ്ഥാന സെക്രട്ടറി പുഷ്പ അമേക്കള, എസ് സിഎസ്ടി മോര്‍ച്ച സംസ്ഥാന സെക്രട്ടറി എ.കെ.കയ്യാര്‍, ജില്ലാ പ്രസിഡന്റ് സമ്പത്ത്, ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റ് എന്‍.സതീശന്‍, കാസര്‍കോട് മണ്ഡലം പ്രസിഡന്റ് ഹരീഷ് നാരംപാടി, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് രാജേഷ് കൈന്താര്‍, കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ്ഇ.കൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Post a Comment

0 Comments