വെള്ളരിക്കുണ്ട്: വീട്ടമ്മയെ വീട്ടില്‍ അതിക്രമിച്ച് കയറി മാനഭംഗപ്പെടുത്തിയ കേസിലെ പ്രതിയെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് കുടുംബശ്രീയുടെ നേതൃത്വത്തില്‍ വനിതകള്‍ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.
ബളാലിലെ വീട്ടമ്മയെ മാനഭംഗപ്പെടുത്തിയ കേസിലെ പ്രതിയായ ചുള്ളി പൂവത്തുംമൊട്ടയിലെ ഷിജുവിനെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ടാണ് 500 ഓളം വരുന്ന വനിതകള്‍ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയത്. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രാജു കട്ടക്കയത്തിന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡണ്ട് രാധാമണി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മിനി മാത്യു, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് ജോയി മൈക്കിള്‍, പഞ്ചായത്ത് മെമ്പര്‍മാരായ മാധവന് നായര്‍, കെ.വി.കൃഷ്ണന്, ബിന്ദു സാബു, സില്‍വി പ്രഭാകരന്, രാധാമണി, ജയന്തി ബാലന് തുടങ്ങിയവര്‍ പ്രസംഗിച്ചു. അഞ്ഞൂറിലേറെ സ്ത്രീകള്‍ മാര്‍ച്ചില്‍ പങ്കെടുത്തു.
0 Comments