ബജറ്റിനെതിരെ നഗരത്തില്‍ പ്രകടനം


കാഞ്ഞങ്ങാട് : വൈദ്യുതി മേഖലയെ സ്വകാര്യവല്‍ക്കരിക്കുന്ന നടപടികളടങ്ങിയ കേന്ദ്രബജറ്റ് നിര്‍ദ്ദേശത്തില്‍ പ്രതിഷേധിച്ച് കെഎസ്ഇബി ജീവനക്കാരും ഓഫീസര്‍മാരും കാഞ്ഞങ്ങാട് പ്രകടനവും പൊതുയോഗവും നടത്തി.
വൈദ്യുതി ഉല്‍പ്പാദന വിതരണ മേഖലകള്‍ ഒന്നിലധികം കോര്‍പ്പറേറ്റുകള്‍ക്ക് വിട്ടുനല്‍കാനും വരുന്ന മൂന്നുവര്‍ഷത്തിനുള്ളില്‍ മുഴുവന്‍ വൈദ്യുതി ഉപഭോക്താക്കള്‍ക്കും പ്രീപെയ്ഡ് മീറ്ററുകള്‍ സ്ഥാപിക്കാനുമാണ് കേന്ദ്രബജറ്റ് നിര്‍ദ്ദേശം. ് സ്വകാര്യ കമ്പനികള്‍ക്ക് ശെവദ്യുതി മേഖലയില്‍ കടന്നുവരാനുള്ള നീക്കമാണിതിനുപിന്നിലുളളത്. കാഞ്ഞങ്ങാട് നടന്ന പ്രതിഷേധം കെഎസ്ഇബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി വി ജനാര്‍ദ്ദനന്‍ ഉദ്ഘാടനം ചെയ്തു. ഓഫിസേഴ്‌സ് അസോസിഷേയന്‍ സംസ്ഥാന കമ്മിറ്റിയംഗം എം പി സുദീപ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എ സന്ദീപ് രാധാകൃഷ്ണന്‍ സംസാരിച്ചു. കെ ശശിധരന്‍ സ്വാഗതവും പി പി ബാബു നന്ദിയും പറഞ്ഞു.

Post a Comment

0 Comments