ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു


കാസര്‍കോട്: ജില്ലാ എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ സഹകരണത്തോടെ ദേലംപാടി ഗ്രാമ പഞ്ചായത്തില്‍ പട്ടികവര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികള്‍ക്കായി എംപ്‌ളോയ്‌മെന്റ് രജിസ്‌ട്രേഷന്‍ ക്യാമ്പും ബോധവത്ക്കരണ ക്‌ളാസും സംഘടിപ്പിച്ചു.
ദേലംപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ മുസ്തഫ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ലാ എംപ്‌ളോയ്‌മെന്റ് ഓഫീസര്‍ ജയശങ്കര്‍ പ്രസാദ് ജി. അധ്യക്ഷത വഹിച്ചു. ദേലംപാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിര്‍മ്മല ,ക്ഷേമ കാര്യ സ്ഥിരംസമിതി അധ്യക്ഷ പി.സിന്ധു എന്നിവര്‍ സംസാരിച്ചു. എംപ്‌ളോയ്‌മെന്റ് ഓഫീസര്‍ കെ ഗീതാകുമാരി സ്വാഗതവും ജൂനിയര്‍ എംപ്‌ളോയ്‌മെന്റ് ഓഫീസര്‍ പി.കെ. അജേഷ് നന്ദിയും പറഞ്ഞു.

Post a Comment

0 Comments