നങ്കൂരമിട്ട വള്ളം ചെളിയില്‍ താഴ്ന്നു


നീലേശ്വരം: നീലേശ്വരം അഴിത്തലയില്‍ നങ്കൂരടമിട്ട വള്ളം മുങ്ങി ചെളിയില്‍ താഴ്ന്നു.
കോട്ടിക്കുളം സ്വദേശി ബിജുവിന്റെ സമുദ്ര എന്ന വള്ളമാണ് മുങ്ങിയത്.
മുങ്ങിയ വള്ളം ചെളിയില്‍ പൂണ്ടതോടെ ഉയര്‍ത്തയെടുക്കാനുള്ള തൊഴിലാളികളുടെ ശ്രമം പരാജയപ്പെട്ടു. ഇതോടെ ഫിഷറീസ് രക്ഷാബോട്ട് ഉപയോഗിച്ച് ഉയര്‍ത്തിയെടുക്കാന്‍ ഫിഷറീസ് ഡിഡിയുടെ അനുവാദം തേടിയിരിക്കുകയാണ്. വേലിയേറ്റ് സമയത്ത് രക്ഷാപ്രവര്‍ത്തനം തുടരുമെന്നു ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Post a Comment

0 Comments