ടാങ്കറിടിച്ച് മാരുതി കത്തി; ചായ്യോംസ്വദേശിക്ക് പരിക്ക്


പയ്യന്നൂര്‍: പുതിയങ്കാവ് ബസ്റ്റോപ്പിന് സമീപം ദേശീയപാതയില്‍ ടാങ്കര്‍ ലോറിയിടിച്ച് കാര്‍ കത്തിനശിച്ചു.
അപകടത്തില്‍ ചായ്യോത്ത് സ്വദേശി അഫൈസി (20)ക്ക് പരിക്കേറ്റു. ഇയാളെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് സംഭവം. പയ്യന്നൂരില്‍ നിന്നും നീലേശ്വരംഭാഗത്തേക്ക് പോകുകയായിരുന്ന ലോറി എതിരെ വരികയായിരുന്ന ഫൈസി ഓടിച്ച മാരുതി ആള്‍ട്ടോകാറില്‍ ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി ട്രാന്‍ഫോമറിന് താഴെ ഇടിച്ചുനിന്നു. കാറിന്റെ എഞ്ചിന്‍ പൂര്‍ണ്ണമായി കത്തിനശിച്ചു. കാറില്‍ കുടുങ്ങിയ അഫൈസിയെ ഓടിക്കൂടിയ നാട്ടുകാര്‍ കാറിന്റെ പിന്നിലെ ഗ്ലാസ് തകര്‍ത്താണ് രക്ഷപ്പെടുത്തിയത്.

Post a Comment

0 Comments