രാജപുരം: റാണിപുരം പള്ളിയുടെ മതില്ചാടികടക്കുമ്പോള് കാലൊടിഞ്ഞ കലമാന്‍ ചത്തു.
ഇന്ന് രാവിലെയാണ് കലമാന്‍ ചത്തത്. ചൊവ്വാഴ്ച രാവിലെയാണ് കലമാനെ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഫോറസ്റ്റ് അധികൃതര്‍ കുറ്റിക്കോല്‍ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നടത്തി നിരീക്ഷിച്ചുവരികയായിരുന്നു. കലമാന്‍ മതിയായ സുരക്ഷയും വിദഗ്ധ ചികിത്സയും നല്‍കാത്തതാണ് കാലിന് മാത്രം പരിക്കുപറ്റിയിരുന്ന കലമാന്‍ ചാവാന്‍ കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
0 Comments