കരിന്തളം: പഞ്ചായത്ത് ഭരണസമിതിയുടെ കാലാവധി അവസാനിക്കാനിരിക്കെ വികസനത്തിന്റെ നെറുകൈയില്‍ അംഗീകാരത്തിന്റെ മികവില്‍ അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിച്ചതിന്റെ ആഹ്ലാദത്തിലാണ് കരിന്തളം.
2018-19 വര്‍ഷ കാലയങ്ങളവിലാണ് മാതൃകാപരമായി ഏറ്റവും കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കിയത്. പാവപ്പെട്ട നെല്‍കര്‍ഷകരെ സഹായിക്കാന്‍ തരിശായി കിടന്ന ഭൂമി പഞ്ചായത്ത് ഏറ്റെടുത്ത് കൃഷിയിറക്കി. പഞ്ചായത്തിലെ മൂന്ന് പൊതുശ്മാശാനങ്ങളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തി. ചൂരിപ്പാറയില്‍ 65 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന ശ്മാശനത്തിന്റെ 95 ശതമാനം പണി പൂര്‍ത്തിയായി. നെല്‍കൃഷി, വാഴ, കവുങ്ങ്, തെങ്ങ്, പച്ചക്കറി, പച്ചില വളം പഴവര്‍ഗ കൃഷി എന്നിവയ്ക്ക് പ്രത്യേക ആനുകൂല്യം നല്കി.
കരിന്തളത്തെ പി.എച്ച്.സി കുടുംബാരോഗ്യ കേന്ദ്രമായതോടെ ക്വാളിറ്റി ഗുണമേന്മ സര്‍ട്ടിഫിക്കറ്റ്, കാഷ് അവാര്‍ഡ്, രണ്ട് തവണ കായകല്പം അവാര്‍ഡ് എന്നിവ നേടി. കൃഷി, കുളങ്ങള്‍ വൃത്തിയാക്കി ജലസംഭരണിയാക്കി മാറ്റി തരിശുഭൂമി ഏറ്റെടുത്ത് കൃഷിയിറക്കി. നെല്ലുല്പാദിപ്പിച്ച് കെ.കെ. റൈസ് അരി വിപണിയിലിറക്കി ക്ഷീര കര്‍ഷകര്‍ക്ക് 25 ലക്ഷം രൂപസബ്സിഡി നല്‍കുകയും ചെയ്തു.
മൃഗാശുപത്രി ഐ.എസ്. ഒ.നിലവാരത്തിലേക്കെത്തി. 2018 ല്‍ മികച്ച ജൈവ പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ജനങ്ങളുടെ ഏറെക്കാലത്തെ ആഗ്രഹം സഫലീകരിച്ച് പരപ്പ ടൗണില്‍ പൊതു ശൗചാലയം നിര്‍മ്മിച്ചു. മൂളിക്കുളത്ത് വര്‍ഷങ്ങളായി ഉപയോഗശൂന്യമായി കിടക്കുന്ന പൊതുകുളം വൃത്തിയാക്കി ആഴംകൂട്ടി മതില്‍കെട്ടി സംരക്ഷിക്കുകയും കുളത്തിന് ചുറ്റുമുള്ള രണ്ടേക്കര്‍ ഭൂമി മണ്ണിട്ട് നികത്തി കൃഷിയിറക്കി 42 പറ നെല്ല് ഉല്‍പ്പാദിപ്പിക്കുകയും ചെയ്തു. ഇവിടെ ഉദ്യാനവും നിര്‍മ്മിച്ചു.
സംസ്ഥാനതലത്തില്‍ ആരോഗ്യ പരിപാലനത്തിന് രണ്ടാം സ്ഥാനം ലഭിച്ചു. സ്ത്രീകള്‍ക്ക് യോഗ പരിശീലനവും ആരംഭിച്ചു. കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് കയര്‍ ഡിഫൈബറിംഗ് യൂണിറ്റ് ആരംഭിക്കുകയും ചെയ്തു. എല്ലാ പ്രൈമറി ക്ലാസുകളും ഹൈടെക്കാക്കി ഉയര്‍ത്തി. 78 റോഡുകള്‍ ടാര്‍ ചെയ്തും കോണ്‍ക്രീറ്റ് ചെയ്തും ഗതാഗതയോഗ്യമാക്കി. പ്ലാസ്റ്റിക് ഉപയോഗത്തിനെതിരെ മാലിന്യങ്ങള്‍ വലിച്ചെറിയുന്നതിനെതിരെ ബോധവല്‍ക്കരണം നടത്തി. കുടുംബശ്രീക്കായി 25 ലക്ഷം രൂപ ചിലവില്‍ ഓഫീസ് കെട്ടിടം നിര്‍മ്മിച്ചു. കുട്ടികള്‍ക്കായി ജാലകം 2018 എന്ന സിനിമാസ്വാധന ക്യാമ്പ് സംഘടിപ്പിച്ചു ഇതിലേക്ക് വിവിധ സ്കൂളില്‍ നിന്നും കുട്ടികളെ തിരഞ്ഞെടുത്ത് മൂന്ന് ദിവസങ്ങളായി ക്യാമ്പ് നടത്തി കഥ, തിരക്കഥ, സംഭാഷണം, ക്യാമറ, എഡിറ്റിംഗ്, സാങ്കേതിക സഹായം, സംവിധാനം എന്നിവ നിര്‍വ്വഹിച്ച് പ്ലാസ്റ്റിക്കിനെതിരെ യും മാലിന്യം വലിച്ചെറിയുന്നതിനെതിരെയും 'നോ റൂള്‍സ്' എന്ന സിനിമയെടുക്കുകയും ചെയ്തു. കലാകായിക വികസനത്തിനായി സമന്വയ വേദി രൂപീകരിച്ച് ഫുട്ബോള്‍, വോളിബോള്‍, ക്രിക്കറ്റ്, കബഡി എന്നിങ്ങനെ പഞ്ചായത്ത് തല ടീം രൂപീകരിച്ചു. രജിസ്റ്റര്‍ ചെയ്ത ക്ലബ്ബുകള്‍ക്ക് 40,000 രൂപ വിലയുള്ള സ്പോര്‍ട്സ് കിറ്റുകള്‍ നല്കി. രണ്ട് അംഗണ്‍വാടികളെ മാതൃകാ അംഗണ്വാടികളാക്കുകയും 13 അംഗണ്‍വാടികളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുകയും ചെയ്തു. പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ്, ലാപ്ടോപ്പ്, നിര്‍ധനരായ പെണ്‍കുട്ടികള്‍ക്ക് വിവാഹധനസഹായം, 60 വയസ് കഴിഞ്ഞ 128 വൃദ്ധന്മാര്ക്ക് കട്ടില് എന്നിവ നല്കി. പാലിയേറ്റീവ് സംഘമത്തിലൂടെ കിടപ്പിലായ രോഗികളുടെ കലാപരിപാടികള്‍ 1000 രൂപയുടെ കിറ്റ് എന്നിവയും നല്കി. മയക്കുമരുന്നിനെതിരെ കനലെരിയും ബാല്യം എന്ന സിനിമയും നിര്‍മ്മിച്ചു. 2018 ല്‍ മികച്ച ജൈവപഞ്ചായത്ത്, ജലസംരക്ഷണത്തിന് പലതുള്ളി നബാഡ് പുരസ്കാരം, ജലസംരക്ഷണത്തിന് ദേശീയ പുരസ്കാരം, ആരോഗ്യകേരളം പുരസ്കാരത്തിന് രണ്ടാംസ്ഥാനം എന്നിവ ലഭിച്ചിട്ടുണ്ട്. ഭരണസമിതി അംഗങ്ങള്‍, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍, നിര്‍വ്വഹണോദ്യോഗസ്ഥര്‍, കര്‍ഷകര്‍, യുവജനസംഘടനകള്‍, രാഷ്ട്രീയപാര്‍ട്ടികള്‍, ജനങ്ങള്‍ എന്നിവരുടെ പൂര്‍ണ്ണപിന്തുണയോടെയാണ് ഈ നേട്ടങ്ങള്‍ കൈവരിക്കാനായതെന്ന് പഞ്ചായത്ത് പ്രസിഡണ്ട് എ.വിധുബാല പറഞ്ഞു.
0 Comments